Ticker

6/recent/ticker-posts

17 കാരിയെ കൊന്ന് പുഴയിൽ താഴ്ത്തിയ കേസിൽ 85 ദിവസങ്ങൾക്ക് ശേഷം ബിജു പൗലോസിന് ജാമ്യം

കാഞ്ഞങ്ങാട്: അമ്പലത്തറ പൊലീസ് സ്റ്റേഷൻ പരിധിയിലെ 17കാരിയെ കൊലപ്പെടുത്തി മൃതദേഹം പുഴയിൽ താഴ്ത്തി എന്ന കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായി റിമാൻഡിൽ കഴിയുന്ന പ്രതിക്ക് 85 ദിവസത്തിനു ശേഷം ജാമ്യം ലഭിച്ചു.പണത്തൂർ ബാപ്പുങ്കയത്തെ ബിജു പൗലോസിനാണ് ഹൈക്കോടതി ജാമ്യം നൽകിയത്.ക്രൈംബ്രാഞ്ച് ആണ് അറസ്റ്റ് ചെയ്തത്. 85 ദിവസം പിന്നിട്ടിട്ടും ക്രൈംബ്രാഞ്ചിന് കുറ്റപത്രം സമർപ്പിക്കാൻ കഴിയാത്തതിനാലാണ് ജാമ്യം ലഭിച്ചത്.2010 ലാണ് ബിജു പൗലോസ് നടത്തുന്ന സ്ഥാപനത്തിൽ  പഠനത്തിനായി 17കാരി പോയത്.ഇതോടെ പെൺകുട്ടിയെ കാണാതാവുകയായിരുന്നു.സംഭവവുമായി ബന്ധപ്പെട്ട് ബിജു പൗലോസിനെ നിരവധി തവണ ചോദ്യം ചെയ്തിരുന്നെങ്കിൽ മറ്റു തെളിവുകൾ ഒന്നും ലഭിച്ചിരുന്നില്ല.അതിനിടെയാണ് ക്രൈംബ്രാഞ്ച് സംഘത്തിന്റെ അന്വേഷണത്തിൽ  പെൺകുട്ടിയെ കൊലപ്പെടുത്തിയതായി വ്യക്തമായത്.ഇതോടെയാണ് ബിജു പൗലോസിനെ അറസ്റ്റ് ചെയ്തത്.ക്രൈംബ്രാഞ്ച് എസ് പി പ്രജീഷ് തോട്ടത്തിൽ ,ഡിവൈഎസ്പി മധുസൂദനൻ നായർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്.
Reactions

Post a Comment

0 Comments