Ticker

6/recent/ticker-posts

പടന്നക്കാട് പൊലീസ് ജീപ്പിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ യുവതി മരിച്ചു

കാഞ്ഞങ്ങാട് : ദേശീയ പാതയിൽ
പടന്നക്കാട് പൊലീസ് ജീപ്പും കാറും സ്കൂട്ടിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ യുവതി മരിച്ചു. കല്ലൂരാവി പട്ടാക്കാൽ പിള്ളേരു പീടികയിലെ ഷെഫീഖിൻ്റെ ഭാര്യ സുഹറ 48 യാണ് മരിച്ചത്. ജില്ലാ ശുപത്രിയിൽ നിന്നും പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. റോഡരികിൽ നിൽക്കുകയായിരുന്നു സുഹറ. കാറും പൊലീസ് ജീപ്പും തമ്മിൽ ഇടിക്ക വെയാണ് അപകടത്തിൽ പെട്ടത്. അപകടത്തിൽ സ് കുട്ടർ യാത്രാ ക്കാരായ ദമ്പതികൾക്കും പരിക്കേറ്റിരുന്നു.
ഇന്ന് രാവിലെ 10 മണിയോടെയാണ് അപകടം. ചീമേനി പൊലീസ് സ്റ്റേഷൻ്റെ ബൊലേറോ ജീപ്പും എതിരെ വന്ന കാറും സ്കൂട്ടിയുമാണ് കൂട്ടിയിടിച്ചത്. കാഞ്ഞങ്ങാട് ഭാഗത്തേക്ക് വരികയായിരുന്നു പൊലീസ് ജീപ്പ്. ഇരു ചക്രവാഹനം മുന്നിൽ കയറിയപ്പോൾ പൊലീസ് ജീപ്പ് വെട്ടിച്ചപ്പോൾ സ്കൂട്ടിയിലും വഴിയാത്രക്കാരിയെയും ഇടിക്കുകയായിരുന്നു. തുടർന്ന് കാറിലുമിടിച്ചു. നീലേശ്വര ഞ്ഞെ
ചന്ദ്രൻ 7 6, ഭാര്യബേബി 66  എന്നിവർ ഗുരുതര നിലയിൽ കണ്ണൂർ മിംസ് ആശുപത്രിയിലാണ്.
Reactions

Post a Comment

0 Comments