Ticker

6/recent/ticker-posts

വാനിൽ കടത്തിയ 215 കിലോ ലഹരി വസ്തുക്കളുമായി രണ്ട് പേർ പിടിയിൽ

കാസർകോട്:വാനിൽ കടത്തിയ 215 കിലോ ലഹരി വസ്തുക്കളുമായി രണ്ട് പേരെ എക്സൈസ് സംഘം പിടികൂടി. ഇന്ന് പുലർച്ചെ  മഞ്ചേശ്വരം എക്സൈസ് ചെക്ക് പോസ്റ്റിൽ നിന്നുമാണ് പ്രതികൾ പിടിയിലായത്. വടകരയിലെ അഫ്സൽ 31, തലശേരിയിലെ
അഷ്‌റഫ്‌ 40 എന്നിവരാണ് പിടിയിലായത്. മംഗലാപുരത്ത്‌ നിന്നും കണ്ണൂർ കൂത്തു പറമ്പ് ഭാഗത്തേക്ക് കടത്തിക്കൊണ്ടു പോവുകയായിരുന്ന 215 കിലോഗ്രാം നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടിയിലായി. എക്‌സൈസ് ഇൻസ്‌പെക്ടർ ആദർശ്  പാർട്ടിയും ചേർന്നാണ് പിടികൂടിയത്.  തുടർനടപടികൾക്കായി മഞ്ചേശ്വരം പൊലീസിന്
കൈമാറി. എക്സൈസ് ഉദ്യോഗസ്ഥരായ പി. കെ. വിനയരാജ്,  സന്തോഷ്‌കുമാർ,  മഞ്ചുനാഥ്‌ ആൾവ, സിഇഒ മാരായ പ്രഭാകരൻ , ജനാർദ്ധന , അബ്‌ദുൾ അസീസ് എന്നിവരും ചേർന്നാണ് പിടികൂടിയത്.
Reactions

Post a Comment

0 Comments