Ticker

6/recent/ticker-posts

മാവുങ്കാൽ സ്വദേശിയുടെ അക്കൗണ്ടിൽ നിന്നും തട്ടിയെടുത്ത 40000 രൂപയെത്തിയത് ഇലക്ട്രിസിറ്റി ബോർഡിലേക്ക്, പണം തിരികെ പിടിച്ച് ഹോസ്ദുർഗ് പൊലീസ്

കാഞ്ഞങ്ങാട് : മാവുങ്കാൽ സ്വദേശിയായ യുവാവിൽ നിന്നുംസൈബർ തട്ടിപ്പു സംഘം തട്ടിയെടുത്ത 40478 രൂപ തിരികെ പിടിച്ച് ഹോസ്ദുർഗ് സൈബർ പൊലീസ്.മേൽപ്പറമ്പ പൊലീസ് സ്റ്റേഷനിലെ ഹോം ഗാർഡ് ബാബുവിൻ്റെ മകൻ മാവുങ്കാലിൽ താമസിക്കുന്ന ശ്രീകേഷ് കുമാറിന് നഷ്ടപെട്ട പണമാണ് പൊലീസിൻ്റെ അന്വേഷണമികവിൽ തിരിച്ചു കിട്ടിയത്. ബാംഗ്ളുരുവിൽ ഐടിഐ ജീവനക്കാരനായ യുവാവ് ഒരു മാസം മുൻപ് അവധിക്ക് മാവുങ്കാലിലെത്തിയപ്പോഴാണ് തട്ടിപ്പിനിരയായത്. ശ്രീകേഷിൻ്റെ എസ്.ബി.ഐ ബാങ്കിൻ്റെ ക്രെഡിറ്റ് കാർഡിൽ നിന്നുമാണ് പണം നഷ്ടപ്പെട്ടത്. ബാങ്കിൽ നിന്നും വിളിക്കുന്നതാണെന്ന് പറഞ്ഞ് ഹിന്ദി ഭാഷ സംസാരിക്കുന്ന ഒരാൾ ഫോൺ വിളിച്ചായിരുന്നു പണം തട്ടിയടുത്തത്. ബാങ്കിൻ്റെക്രെഡിറ്റ് കാർഡ് വിഭാഗത്ത് നിന്നും വിളിക്കുകയാണെന്നും അക്കൗണ്ട് വിവരങ്ങൾ പരിശോധിക്കുന്നതിനെന്നും പറഞ്ഞായിരുന്നു ഫോൺ വിളി. തുടർന്ന് ഒടിപി വന്നു. പ്രസ്തുത ഒടിപിയുടെ സ്ക്രീൻ ഷോട്ട് അയച്ചു കൊടുത്തതിന് പിന്നാലെ ക്രെഡിറ്റ് കാർഡിൽ നിന്നും പണം പോയി. തട്ടിപ്പ് സംഘം വീണ്ടും വിളിച്ചപ്പോൾ സംശയം തോന്നിയതിനാൽ കൂടുതൽ പണം നഷ്ടപ്പെട്ടില്ല. പരാതി ലഭിച്ചതോടെ ഹോസ്ദുർഗ് പൊലീസ് സൈബർസെൽ അന്വേഷണം ഏറെറടുത്തു. പഞ്ചാബിലെ ഒരു ഫൈനാൻസിലേക്കാണ് പണം പോയതെന്ന് വ്യക്തമായി. പ്രസ്തുത തുക ധനകാര്യ സ്ഥാപനത്തിൽ നിന്നും പഞ്ചാബ് ഇലക്ട്രിസിറ്റി ബോർഡിലേക്കാണ് പോയതെന്ന് വ്യക്തമായി. ഹോസ്ദുർഗ് പൊലീസ് പഞ്ചാബ് വൈദ്യുതി ബോർഡുമായി ബന്ധപെട്ടപ്പോൾ പ്രതികൾ വൈദ്യുതി ബില്ല് അടച്ച കൺസ്യൂമർ നമ്പർ പഞ്ചാബിലെ ഒരു വലിയ ഇൻ്റസ്ട്രീയുടെ താണെന്ന് വ്യക്തമായി. പണം തിരിച്ച് കൊടുത്തില്ലെങ്കിൽ വൈദ്യുതി ബന്ധം വിഛേദിക്കുമെന്ന് വൈദ്യുതി വകുപ്പ് അറിയിച്ചതോടെ ഇൻടസ്ട്രീ അധികൃതർ ശ്രീകേഷ് കുമാറിനെ ഫോണിൽ നേരിട്ട് വിളിച്ചു. പരാതി പിൻവലിക്കണമെന്നും പണം തിരികെ നൽകാമെന്നും അറിയിച്ചു. ഇത് സമ്മതിച്ചതിന് പിന്നാലെ പണം അക്കൗണ്ടിലേക്ക് തിരികെ ലഭിച്ചു.

Reactions

Post a Comment

0 Comments