സ്കൂട്ടറിൽ കാറിടിച്ച്
ഒരാൾ മരിച്ചു . ഒപ്പം സ്കൂട്ടറിലുണ്ടായിരുന്ന
യുവാവിന് പരിക്കേറ്റു. വൈകീട്ട് 6.30 ന് ഉപ്പള ഗെയിറ്റിനടുത്താണ് അപകടം. തലപ്പാടി ജനതകോളനിയിലെ ഹമീദ് ഖാൻ 50 ആണ് മരിച്ചത്. അയൽവാസി ഇജാസ് അഹമ്മദിനാണ് 40 പരിക്കേറ്റത്. ഇരുവരും സഞ്ചരിച്ച് തലപ്പാടി ഭാഗത്ത് നിന്നും ഉപ്പള ഭാഗത്തേക്ക് വരികയായിരുന്ന സ്കൂട്ടറിൽ ഇതേ ദിശയിൽ വന്ന കാർ ഇടിക്കുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും ഹമീദ് ഖാൻ മരിച്ചു. കാർ ഡ്രൈവറുടെ പേരിൽ മഞ്ചേശ്വരം പൊലീസ് കേസെടുത്തു.
0 Comments