കാസർകോട്:
ഐഡിയയുടെ രണ്ടേകാൽ ലക്ഷത്തിലേറെ രൂപ വില വരുന്ന 48 ബാറ്ററികൾ മോഷണം പോയി. കാസർകോട് കമ്പാറിലുള്ള ഇൻഡസ്ടവറിന് കീഴിലുള്ള ഐഡിയയുടെ ഇൻഡോർ ഷെൽട്ടറിൽ നിന്നുമാണ് മോഷണം. 220000 രൂപ വിലവരുന്ന ബാറ്ററികളാണ് മോഷണം പോയത്. സ്ഥാപനത്തിൻ്റെ സെക്യൂരിറ്റി ജീവനക്കാരൻ നീലേശ്വരം തൈക്കടപ്പുറത്തെ കെ.വിജയൻ്റെ പരാതിയിൽ കാസർകോട് പൊലീസ് കേസെടുത്തു.
0 Comments