Ticker

6/recent/ticker-posts

യൂറോപ്പിലേക്ക് വിസ വാഗ്ദാനം ചെയ്ത് 5 ലക്ഷം തട്ടി 4 പേർക്കെതിരെ കേസ്

നീലേശ്വരം :യൂറോപ്പിലേക്ക് വിസ വാഗ്ദാനം ചെയ്ത് 5 ലക്ഷത്തോളം രൂപ തട്ടിയെടുത്തെന്ന പരാതിയിൽ 4 പേർക്കെതിരെ നീലേശ്വരം പൊലീസ് കേസെടുത്തു. പേരോൽ 
പഴനെല്ലിയിയിലെ ടി. ശശിധരൻ്റെ 67 പരാതിയിൽ ഉല്ലാസ് കൃഷ്ണൻ, ശരത്ത് മോഹൻ,മിഥുൻ, രേഷ്മ എന്നിവർക്കെതിരെയാണ് കേസ്. പരാതിക്കാരൻ്റെ മകന് യൂറോപ്പിലേക്ക് വിസ വാഗ്ദാനം ചെയ്ത് 49 8000 രൂപ വാങ്ങി വിസ നൽകാതെ ചതി ചെയ്തെന്ന പരാതിയിലാണ് കേസെടുത്തത്. 2022ൽ ആയിരുന്നു പണം നൽകിയത്.
Reactions

Post a Comment

0 Comments