Ticker

6/recent/ticker-posts

വധ ശിക്ഷ ലഭിക്കണമായിരുന്നുവെന്ന് കുട്ടിയുടെ ബന്ധുക്കളും പ്രോസിക്യൂഷൻ

കാഞ്ഞങ്ങാട് : പ്രതിക്ക് വധശിക്ഷ വേണമെന്നായിരുന്നു പെൺകുട്ടിയുടെ ബന്ധുക്കളുടെ ആഗ്രഹം.ബന്ധുക്കൾ ഉൾപ്പെടെ നൂറുകണക്കിന് ആളുകളാണ് പ്രതിയെ കാണാനും കേസിന്റെ വിധി കേൾക്കാനും എത്തിയത്. ഹോസദുർഗ് കോടതിയിൽ കോടതിയിൽ വിധി കേൾക്കാൻ എത്തിയവരിൽ കുട്ടിയുടെ ബന്ധുക്കളും ഉണ്ടായിരുന്നു.

പ്രമാദമായ പീഡന കേസിൽ കുറ്റപത്രം കോടതിയിൽ ലഭിച്ചത് മുതൽ ആദ്യാവസാനം വരെ കേസുമായി ചേർന്നുനിന്ന സ്പെഷ്യൽ പ്രോസിക്യൂട്ടർ എ. ഗംഗാധരൻ,ലൈസൻ ഓഫീസർ കൂടിയായ എ എസ് ഐ എ.വി. ശോഭന എന്നിവർക്കും വിധിയിൽ സന്തോഷവും അഭിമാനവും.അപൂർവങ്ങളിൽ അപൂർവമായ സംഭവമായതിനാൽ വധശിക്ഷ വേണമെന്നായിരുന്നു തന്റെ ആഗ്രഹമെന്ന് സ്പെഷൽ പ്രോസിക്യൂട്ടർ എ. ഗംഗാധരൻ പറഞ്ഞു. കേസിൽ 60 സാക്ഷികൾ ഉണ്ടായിരുന്നതിൽ ഒരാൾ പോലും കൂറുമാറാതെ പ്രോസിക്യൂഷന് വേണ്ടി ഉറച്ചു നിന്നത് കേസിനു ഗുണം ചെയ്തു.സൈബർ സെല്ലിത് ഉൾപ്പെടെയുള്ള ശാസ്ത്രീയ തെളിവുകളും മുതൽക്കൂട്ടായതായി അദ്ദേഹം പറഞ്ഞു.കേസിൽ പ്രതിക്ക് വധശിക്ഷ ലഭിക്കുന്നതിന് അപ്പീൽ പോകുന്നതിനെക്കുറിച്ചും പരിശോധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. നിരവധി കേസുകൾ വിചാരണ കഴിഞ്ഞ് പ്രതികൾ ശിക്ഷ ഏറ്റുവാങ്ങിയപ്പോഴും ഇത്രയേറെ ക്രൂരമായ നെഞ്ചുലയ്ക്കുന്ന സംഭവം ആദ്യമായിട്ടാണ് കണ്ടതെന്ന് പോക്സോ അതിവേഗ സ്പെഷൽ കോടതി ലൈഫ് ഓഫീസറും എ എസ്ഐയുമായ എ.വി. ശോഭന പറഞ്ഞു.കേസുമായി ബന്ധപ്പെട്ട് പറയുമ്പോൾ പ്രതിക്ക് പരമാവധി ശിക്ഷ വാങ്ങിക്കൊടുക്കുവാൻ സാക്ഷികൾ നൽകിയ പിന്തുണ ഒരിക്കലും മറക്കാൻ കഴിയില്ല എന്ന് ശോഭന  പറഞ്ഞു.

Reactions

Post a Comment

0 Comments