Ticker

6/recent/ticker-posts

കല്യോട്ട് പ്രകടനം നടത്തിയ 73 കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസ്

കാഞ്ഞങ്ങാട് : കല്യോട്ട് ഇരട്ട കൊലപാതക കേസിൽ പ്രതികൾക്ക് പരോൾ അനുവദിച്ചതിൽ പ്രതിഷേധിച്ച് കല്യോട്ട് പ്രകടനം നടത്തിയ
കല്യോട്ട് പ്രകടനം നടത്തിയ 73 യൂത്ത് കോൺഗ്രസ്, കോൺഗ്രസ് പ്രവർത്തകർക്കെതിരെ ബേക്കൽ പൊലീസ് കേസെടുത്തു. ലഹളയുണ്ടാക്കണമെന്ന ഉദ്ദേശത്തോടെ ഗതാഗതം തടഞ്ഞ് പൊലീസ് അനുമതിയില്ലാതെ പ്രകടനം നടത്തിയതിനാണ് കേസ്. ഗോവിന്ദൻ നായർ, പ്രദീപ് കുമാർ, ധന്യ സുരേഷ്, അഡ്വ.ബാബുരാജ്, രതീഷ് കാട്ടുമാടം, മാർട്ടിൻ ജോർജ്, ദാമോദർൻ, സുഭാഷ്, ദീപു, കുഞ്ഞമ്പു കൂളിയൻ പാറ, പി.വി.സുരേഷ് പുല്ലൂർ, അജിത്ത് കുമാർ പൂsoകല്ല്, അഭിലാഷ്, രാജൻ അരീക്കര , ഉനൈസ് ബേഡകം, ജവാദ് , കാർത്തികേയൻ, ശശി മെമ്പൻ, അരവിന്ദൻ, പപ്പൻ, ഭാസ്ക്കരൻ, ചന്തു, റീന ചന്തു മറ്റ് കണ്ടാലറിയാവുന്ന 50 പേർക്കെതിരെയുമാണ് കേസ്.
Reactions

Post a Comment

0 Comments