കാഞ്ഞങ്ങാട് :കാഞ്ഞങ്ങാട് ബസ് സ്റ്റാൻഡ് ഓണത്തിന് മുമ്പ് തുറക്കാൻ ശ്രമം നടക്കുന്നതായി നഗരസഭ ചെയർപേഴ്സൺ കെ. വി. സുജാത പറഞ്ഞു. പഴയ ബസ് സ്റ്റാൻഡ് യാർഡ് നിർമാണം പൂർത്തിയാക്കി ഓണത്തിന് മുമ്പ് തുറക്കാനുള്ള പ്രവർത്തികൾ ദൃത ഗതിയിൽ നടക്കുന്നു. യാർഡിന്റെ കോൺക്രീറ്റ് പ്രവൃത്തി പൂർണമായും പൂർത്തിയാകാനുണ്ട്. ചെയർപേഴ്സൺ പറഞ്ഞു. യാർഡ് നിർമാണത്തിന്റെ അന്തിമ ഘട്ടം പൂർത്തിയാക്കാനായി ഇന്നലെമുതൽ ബസ് സ്റ്റാൻഡിന്റെ വടക്കു ഭാഗത്തുള്ള റോഡ് അടച്ചട്ടത് മൂന്ന് ദിവസത്തിനുള്ളിൽ തുറക്കുമെന്ന് സുജാത പറഞ്ഞു. റോഡിൻ്റെ പ്രവേശന ഭാഗമാണ് അടച്ചത്. നിലവിൽ കുന്നുമ്മൽ ഭാഗത്തുനിന്ന് ബസ് സ്റ്റാൻഡിൻ്റെ പിറക് വശം വരെ വാഹനങ്ങൾക്ക് വരാനാകുന്നുണ്ട്. രണ്ടാഴ്ചത്തേക്ക് അടച്ചിടുകയാണെന്നാണ് നഗരസഭാ സെക്രട്ടറിയുടെ അറിയിപ്പിലുണ്ടായിരുന്നത്. ഈ കാലയളവിലാണ് ഓണം വരുന്നതെന്നതിനാൽ വ്യാപാരികൾ പ്രതിഷേധവുമായി രംഗത്ത് വന്നതോടെയാണ് റോഡ് വേഗത്തിൽ തുറക്കാൻ തീരുമാനമായത്. ഓണ ദിവസം തന്നെ നബിദിനവും വരുന്നതിനാൽ ഓണത്തിന് ഒരാഴ്ച മുമ്പ് തന്നെ നഗരം തിരക്കിലമരും.സ്റ്റാൻഡിൻ്റെ മുൻവശം ഇതോടെ ഗതാഗത കുരുക്കിൽ പെടും. തിരുവോണത്തിന് മൂന്ന് ദിവസങ്ങൾ മുമ്പെങ്കിലും സ്റ്റാൻഡ് തുറന്നു കൊടുത്താൽ ഗതാഗത കുരുക്ക് വലിയതോതിൽ ഒഴിവാക്കാൻ കഴിയുമെന്നാണ് വ്യാപാരികളും യാത്രക്കാരും പറയുന്നത്. വിഷു -പെരുന്നാൾ കാലത്ത് അനുഭവപ്പെട്ടതിനേക്കാൾ കൂടുതൽ തിരക്ക് അനുഭവപ്പെടാനിരിക്കെ വ്യാപാരികളും കടുത്ത ദുരിതത്തിലാകും. ഇത് മുൻകൂട്ടി കണ്ടാണ് സ്റ്റാൻഡ് നിർമ്മാണം ദൃത ഗതിയിൽ പുരോഗമിക്കുന്നത്. രണ്ട് ദിവസമായി നടന്ന കോൺഗ്രീറ്റ് ജോലി പൂർത്തിയായെങ്കിലും കോൺഗ്രീറ്റ് ഉറക്കാൻ ദിവസങ്ങൾ വേണ്ടി വരും. പടം....കാഞ്ഞങ്ങാട് ബസ് സ്റ്റാൻഡ് യാർഡ് കോൺക്രീറ്റ് അവസാനഘട്ട ജോലി.
0 Comments