കാഞ്ഞങ്ങാട് :രാജ്യത്തുടനീളമുള്ള പൗരന്മാരുടെ ഹൃദയങ്ങളിലും വീടുകളിലും ഇന്ത്യൻ ദേശീയ പതാക - തിരംഗ- ഉയർത്തുന്നത് പ്രചോദിപ്പിക്കുന്നതിനായി ആസാദി കാ അമൃത് മഹോത്സവത്തിന്റെ ആഭിമുഖ്യത്തിൽ ആരംഭിച്ച 'ഹർ ഘർ തിരംഗ' കാമ്പെയ്‌നിന്റെ ഭാഗമായി കാഞ്ഞങ്ങാട് ഗവൺമെൻ്റ് വി.എച്ച്. എസ് സ്കൂളിലെ നാഷണൽ സർവീസ് സ്കീം യൂണിറ്റിൻ്റെയും വിവിധ ക്ലബുകളുടെയും നേതൃത്വത്തിൽ ദേശീയ പതാകയുടെ മാതൃകകൾ തയ്യാറാക്കി.
പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെയും ഡയറക്ടറുടെയും ആഹ്വാനപ്രകാരം പ്ലാസ്റ്റിക് പതാകകൾ ഒഴിവാക്കി വിദ്യാർത്ഥികൾ വാഴയിലയിൽ മാതൃക ഹരിത പതാകകൾ തയ്യാറാക്കി.
സ്കൂൾ പരിസരത്ത് നിന്നും ശേഖരിച്ച വാഴയിലകളിൽ നിന്നും പതാകയുടെ രൂപത്തിൽ മുറിച്ചെടുത്തതിന് ശേഷം ത്രിവർണ പതാകയുടെ മാതൃകയിൽ കളർ അടിച്ച് എഴുപത്തി ഒൻപത് മാതൃക പതാകകൾ തയ്യാറാക്കി വിതരണം ചെയ്തു.
പ്രിൻസിപ്പാൾ പി.എസ്. അരുൺ , എൻ എസ് എസ് പ്രോഗ്രാം ഓഫീസർ മഞ്ജു , കരിയർ മാസ്റ്റർ സമീർ സിദ്ദീഖി , അശ്വതി, ലസിദ , സനിത , സിന്ധു പി രാമൻ, പ്രജീഷ് , റോസ് മേരി വിദ്യാർത്ഥികളായ അക്ഷയ് , അസ്ഹബ് , ജിഷ്ണു , റിസ ഫാത്തിമ, റംലത്ത് , ഫാത്തിമ തുടങ്ങിയവർ നേതൃത്വം നൽകി.
0 Comments