Ticker

6/recent/ticker-posts

അടുക്കളയിൽ കയറിയ മോഷ്ടാവ് ഭക്ഷണം പാചകം ചെയ്യുകയായിരുന്ന യുവതിയുടെ കഴുത്തിൽ നിന്നും മാല കവരാൻ ശ്രമം, സംഭവം ഇന്ന് രാത്രി 9 മണിയോടെ പരപ്പ ക്ലായിക്കോട്

കാഞ്ഞങ്ങാട് :അടുക്കളയിൽ കയറിയ മോഷ്ടാവ് ഭക്ഷണം പാചകം ചെയ്യുകയായിരുന്ന യുവതിയുടെ കഴുത്തിൽ നിന്നും കവരാൻ ശ്രമം. ഇന്ന് രാത്രി 9 മണിയോടെ പരപ്പ ക്ലായിക്കോട് മുണ്ടിയാനത്താണ്  സംഭവം. പരപ്പയിൽ ചിക്കൻ സ്റ്റാൾ നടത്തുന്ന അബ്ദുള്ളയുടെ വീട്ടിലാണ് സംഭവം. അബ്ദുള്ളയുടെ മകളുടെ കഴുത്തിൽ നിന്നുമാണ് മാല ഊരിയെടുത്തത്. ഒന്നര പവൻ വരുന്ന
മാല വീട്ടിൽ നിന്നും തന്നെ കണ്ടു കിട്ടിയതായി പൊലീസ് പറഞ്ഞു.
മക്കൾക്ക് ഭക്ഷണം പാചകം ചെയ്യുന്നതിനിടെയാണ് മോഷ്ടാവ് വീട്ടിൽ കയറിയതെന്നാണ് പരാതി. വീട്ടിൽ ഭർത്താവ് തൊട്ടടുത്ത മുറിയിൽ ഉണ്ടായിരുന്നു. ബഹളമായതോടെ മോഷ്ടാവ് ഓടി രക്ഷപ്പെട്ടു. വെള്ളരിക്കുണ്ട് പൊലീസ് ഇൻസ്പെക്ടർ കെ.പി.സതീഷിൻ്റെ നേതൃത്വത്തിൽ പൊലീസ് സംഘം സ്ഥലത്തെത്തിയിട്ടുണ്ട്.  പ്രദേശത്ത് നാട്ടുകാരും പ്രതിക്കായി തിരച്ചിൽ നടത്തുന്നു. അന്വേഷണം നടക്കുന്നതായി പൊലീസ് അറിയിച്ചു.
Reactions

Post a Comment

0 Comments