Ticker

6/recent/ticker-posts

വീട്ടുകാർ അകത്തിരിക്കെ വാതിൽ തകർത്ത് മോഷ്ടാക്കൾ വീടിനകത്ത് കയറി, സംഭവം ഇന്നലെ രാതി 9 ന് പുല്ലൂരിൽ, കവർച്ച സംഘത്തിൻ്റെ കൈയിൽ ആയുധങ്ങൾ രണ്ടംഗ സംഘത്തിൻ്റെ സി.സി.ടി.വി ദൃശ്യം ലഭിച്ചു, പ്രൊഫഷണൽ കവർച്ചാ സംഘമെന്ന് പൊലീസ്

കാഞ്ഞങ്ങാട് :വീട്ടുകാർ അകത്തിരിക്കെ വാതിൽ തകർത്ത മോഷ്ടാക്കൾ വീടിനകത്ത് കയറി. ആയുധങ്ങളുമായി വീട്ടിനകത്ത് കവർച്ചക്കാരെ കണ്ട സ്ത്രീകൾ നിലവിളിച്ചു. ഇന്നലെ രാത്രി 9 ന് പുല്ലൂരിലാണ് സംഭവം
 രണ്ടംഗ സംഘത്തിൻ്റെ സി.സി.ടി.വി ദൃശ്യം ലഭിച്ചിട്ടുണ്ട്. പുല്ലൂർ പടിഞ്ഞാറെ വീട്ടിൽ പത്മനാഭൻ്റെ 64 ദേശീയ പാതക്ക് അരികിലെ വീട്ടിലാണ് കവർച്ചക്കാർകയറിയത്. വീടിൻ്റെ ഡോറും ഗ്രിൽസും തകർത്തായിരുന്നു അകത്ത് കയറിയത്. പത്മനാഭൻ കാഞ്ഞങ്ങാട്ടേക്ക് വന്നതായിരുന്നു. ഇരു നില വീടിൻ്റെ മുകൾ നിലയിലായിരുന്ന ഭാര്യ താഴെക്ക് ഇറങ്ങി വന്നപ്പോൾ മേശ വലിപ്പ് ആയുധം ഉപയോഗിച്ച് തകർക്കുന്ന മോഷ്ടാക്കളെയാണ് കണ്ടത്. സ്ത്രീ നിലവിളിച്ചതോടെ കവർച്ചാ സംഘം ഇറങ്ങി ഓടി. ഹെൽമറ്റും കൈ ഉറകളും പ്രതികൾ ധരിച്ചിരുന്നു. ആളുകൾ ഉറങ്ങും മുൻപെ വീട് കവർച്ചക്കെത്തിയത് പ്രൊഫഷണൽ സംഘമാകാമെന്നാണ് പൊലീസ് നിഗമനം. അമ്പലത്തറ പൊലീസ് സ്ഥലത്തെത്തി. കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Reactions

Post a Comment

0 Comments