കാഞ്ഞങ്ങാട് :ഫാർമേഴ്സ് സർവീസ് സഹകരണ ബാങ്കിൽ മുക്ക് പണ്ടം തട്ടിപ്പെന്ന പരാതിയിൽ രണ്ട് പേർ പൊലീസ് കസ്റ്റഡിയിൽ. ബാങ്ക് അധികൃതരുടെ പരാതിയിൽ കേസെടുത്ത് ഇരുവരെയും ചോദ്യം ചെയ്ത് വരുന്നു. തൃക്കരിപ്പൂർ ഫാർമേഴ്സ് ബാങ്കിൽ 24.900 ഗ്രാം മുക്ക് പണ്ടം സ്വർണമെന്ന വ്യാജേന പണയപ്പെടുത്തി ബാങ്കിനെ കബളപ്പിച്ചതായാണ് കേസ്. ഇന്നലെ വൈകീട്ട് 4.15 നാണ് സംഭവമെന്ന് പറയുന്നു. ബാങ്കിൻ്റെ മാനേജിംഗ് ഡയറക്ടർ സി.സേതുമാധവൻ്റെ പരാതിയിൽ ജാഫർ ഖാൻ, മുനീറുദ്ദീൻ എന്നിവർക്കെതിരെയാണ് കേസ്.
0 Comments