Ticker

6/recent/ticker-posts

കാറും സ്കൂട്ടിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട് - കാസർകോട് സംസ്ഥാന പാതയിൽ ബേക്കലിൽ
കാറും സ്കൂട്ടിയും 
കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ഇന്ന് രാത്രി 10 മണിയോടെ കോട്ടക്കുന്നിലാണ് അപകടം. ബേക്കൽ പുതിയ വളപ്പ് കടപ്പുറത്തെ വിജയൻ 45 ആണ് മരിച്ചത്. സന്നദ്ധ പ്രവർത്തകർ സ്ഥലത്തെത്തി ഗുരുതരമായി പരിക്കേറ്റ വിജയനെ കാഞ്ഞങ്ങാട് ഐഷാൽ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. വിജയൻ സഞ്ചരിച്ച സ്കൂട്ടിയിൽ കാർ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ് റോഡിൽ തെറിച്ചു വീഴുകയായിരുന്നു. ബേക്കൽ പൊലീസും സ്ഥലത്തെത്തി. മൃതദേഹം ഐഷാൽ ആശുപത്രിയിൽ.
Reactions

Post a Comment

0 Comments