തൂങ്ങിയ നിലയിൽ കണ്ടെത്തി. കാഞ്ഞങ്ങാട് ജില്ലാശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ടൗണിലെ മലഞ്ചരക്ക് വ്യാപാരി ബളാൽ മൈക്കയത്തെ ബെന്നി ജയിംസ് എന്ന ചാക്കോച്ചൻ 63 ആണ് മരിച്ചത്. ഇന്നലെ രാത്രി ഇദ്ദേഹത്തെ കാണാതായതിനെ തുടർന്ന് ബന്ധുക്കൾ പരാതിയിമായി രാത്രി വെള്ളരിക്കുണ്ട് പൊലീസിൽ എത്തിയിരുന്നു. പൊലീസ് ടവർ ലൊക്കേഷൻ പരിശോധിച്ചതിൽ വെള്ളരിക്കുണ്ട് ടൗണിൽ തന്നെയുള്ളതായി വ്യക്തമായി. തുടർന്ന് നാട്ടുകാരും ബന്ധുക്കളും വ്യാപാരികളും ടൗണിൽ വ്യാപകമായി തിരച്ചിൽ നടത്തിയപ്പോൾ രാത്രി 11.45 മണിയോടെ വി. കെ ടവറിലെ മുകളിലെ നിലയിൽ റൂഫിലെ ഷീറ്റിൻ്റെ അടിഭാഗത്തായുള്ള ഇരുമ്പ് കമ്പിയിൽ പ്ലാസ്റ്റിക് കയറിൽ കെട്ടി തൂങ്ങിയ നിലയിൽ കാണുകയായിരുന്നു. കെട്ടറുത്ത് ആശുപത്രിയിലെത്തിച്ച ബെന്നി ജില്ലാശുപത്രിയിൽ ഒരു മണിയോടെ മരിച്ചു. സാമ്പത്തിക ബാധ്യതയുണ്ടായിരുന്നതായി ബന്ധുക്കൾ പൊലീസിനോട് പറഞ്ഞു. ലക്ഷങ്ങളുടെ കട മുള്ളതായും തുക ബെന്നിക്ക് കിട്ടാനുള്ളതായും പറയുന്നു. മരണത്തിൽ മറ്റ് ദുരൂഹതകളൊന്നുമില്ലെന്ന് പൊലീസ് പറഞ്ഞു. വെള്ളരിക്കുണ്ടിലെ വ്യാപാരികൾ ഹർത്താൽ ആചരിക്കുന്നു. വെള്ളരിക്കുണ്ട് പൊലീസ് ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു,
0 Comments