കാസർകോട്:റോഡിൽ വീണ് കിടക്കുന്ന നിലയിൽ കണ്ട് ആശുപത്രിയിലെത്തിച്ച യുവാവ് ചികിൽസക്കിടെ മരിച്ചു. മഞ്ചത്തടുക്കയിൽ 21 ന് രാവിലെ 11 ന് വീണ് കിടക്കുന്നതായി കണ്ട കണ്ണൂർ പേരാലിൽ താമസിക്കുന്ന ഉമേശൻ 48 ആണ് മരിച്ചത്. ആദ്യം ജനറൽ ആശുപത്രിയിലും പിന്നീട് പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. കാസർകോട് പൊലീസ് കേസെടുത്തു.
0 Comments