Ticker

6/recent/ticker-posts

വൻ തട്ടിപ്പ് കാഞ്ഞങ്ങാട്ടെ ദമ്പതികളെ ഡിജിറ്റൽ അറസ്റ്റിന് വിധേയരാക്കി രണ്ടര കോടിയോളം രൂപ തട്ടിയെടുത്തു, റിട്ട. അധ്യാപകനെയും ഡോക്ടറായ ഭാര്യയേയും ദിവസങ്ങളോളം വീട്ടിൽ നിന്നും പുറത്തിറങ്ങാൻ അനുവദിച്ചില്ല

കാഞ്ഞങ്ങാട് : സി.ബി.ഐ ഉദ്യോഗസ്ഥർ ചമഞ്ഞ് ഡിജിറ്റൽ അറസ്റ്റെന്ന് ഭീഷണി പെടുത്തി കാഞ്ഞങ്ങാട്ട് റിട്ട. അധ്യാപകൻ്റെയും ഭാര്യയായ ഡോക്ടറുടെയും അക്കൗണ്ടുകളിൽ നിന്ന് രണ്ടര കോടിയോളം രൂപ തട്ടിയെടുത്തു. മണി ലണ്ടറിങ് കേസിൽ പെട്ട് ഡിജിറ്റൽ അറസ്റ്റ് ചെയ്തിരിക്കുകയാണെന്ന് പറഞ്ഞ് 2,40,00,000/- രൂപയാണ്തട്ടിയെടുത്തിരിക്കുന്നത്. തെരുവത്ത് ലക്ഷ്മി നഗറിൽ മഖാം റോഡിലെ കെ. വി ക്വാർട്ടേഴ്സിൽ താമസിക്കുന്ന റിട്ട. പ്രഥമാധ്യാപകൻ വിഷ്ണു എമ്പ്രാന്തിരി, ഭാര്യയും ഹോമിയോ ഡോക്ടറുമായ കെ. പി. പ്രസന്നകുമാരി എന്നിവർക്കാണ് പണം നഷ്ടപെട്ടത്.ന്യൂഡൽഹിയിലെ ട്രായിയിൽ നിന്നാണെന്ന് പറഞ്ഞാണ് ഫോൺ വിളിയെത്തിയത്. ഈ മാസം എട്ടിനാണ് വിളി വന്നു. പിന്നാലെ മുംബൈ സിബിഐ നിണെന്ന് പറഞ്ഞു വീഡിയോ കോളുമെത്തി. പൊലിസ് യൂണിഫോമിട്ട ഒരാളാണ് വീഡിയോ കോളിൽ പ ത്യക്ഷപെട്ടത് .ഹിന്ദിയിൽ സംസാരിക്കുകയും ഒപ്പം മലയാള പരിഭാഷകനെത്തുകയും ചെയ്തു. എന്നാൽ മലയാളം പരിഭാഷകനെ നേരിൽ കാണാനായില്ല. ഭാര്യയുടെ കാനറ ബാങ്ക് അക്കൗണ്ടിലേക്ക് 20 ലക്ഷം രൂപ 2022 മുതൽ വന്നിട്ടുണ്ടെന്ന് സംഘം പറഞ്ഞു. അത്തരം അക്കൗണ്ടില്ലെന്ന് അറിയിച്ചപ്പോൾ ഭാര്യയുടെ ആധാർ കാർഡിൻ്റെ കോപ്പി അവർ വാട്സ് ആപ്പ് കോളിൽ കാണിച്ച് വിശ്വാസത നേടി. രണ്ട് കോടി രൂപയുടെ മണി ലെണ്ടറിങുമായി ബന്ധപ്പെട്ട് നരേഷ് ഗോയൽ എന്നയാളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും അയാൾ ഉൾപ്പെടെ 247 ആളുകൾ ഈ കേസിൽ ഉണ്ടെന്നും ഭാര്യ അതിലൊരാളാണെന്നും വിഷ്ണു എമ്പ്രാന്തിയോട് പറഞ്ഞു.ഭാര്യയുടെ അക്കൗണ്ട് വെരിഫൈ ചെയ്ത രേഷ് ഗോയിലുമായി ബന്ധമുണ്ടോ എന്ന് പരിശോധിക്കണം എന്നാണ് അറിയിച്ചത്. ഒരു കത്തെഴുതി രണ്ടുപേരുടെയും ഫോട്ടോ ഒപ്പിട്ട് അയച്ചുകൊടുക്കാൻ പറഞ്ഞു.കോടതിയിൽ നൽകാനാണെന്ന് പറഞ്ഞതോടെ ഇത് വിശ്വസിച്ച ദമ്പതികൾ അയച്ചുകൊടുത്തു. പിന്നീട് പല നമ്പറുകളിൽ നിന്നും വീഡിയോ കോൾ വന്നു.അക്കൗണ്ട് വ്യക്തത വരുത്താൻ എന്നാണ് പറഞ്ഞത്. പിന്നീട് രണ്ടുപേരുടെയും മുഴുവൻ അക്കൗണ്ട് വിവരങ്ങളും അതിലുള്ള തുകയും അവർ ചോദിച്ചു. ഹോസ്‌ദുർഗ് കോപ്പറേറ്റീവ് ബാങ്കിലും, ഹോസ്‌ദുർഗ് കോപ്പറേറ്റീവ് അർബാൻ സൊസൈറ്റിയിലും എന്നിവിടങ്ങളിലെ അക്കൗണ്ട് വിവരങ്ങൾ കൈമാറി. അക്കൗ ണ്ടുകളിലുള്ള തുക വെരിഫൈ ചെയ്യാൻ ആർടിജിഎസ് വഴി അവരുടെ അക്കൗണ്ടിലേക്ക് പണം കൈമാറ്റം ചെയ്യണമെന്ന് പറഞ്ഞു.ഇതോടെ രണ്ട് ബാങ്കുകളിലെ അക്കൗണ്ടുകളും പുതിയ കോട്ടയിലെ കർണാടക ബാങ്കിലേക്ക് മാറ്റി. അധ്യാപകൻ്റെ അക്കൗണ്ടുകളിൽ ഉള്ള 64 ലക്ഷം, 1,26,67,000/- രൂപ എന്നിവ കർണാടക ബാങ്കിലേക്ക് മാറ്റാൻ അപേക്ഷ നൽകി.അതിനിടെ കേസ് നടക്കുന്നതിനാൽ അക്കൗണ്ടുളിലെ പണം അയച്ചു കൊടുക്കാൻ സുപ്രീംകോടതിയുടെ വിധിയാണെന്ന് സൂചിപ്പിക്കുന്ന കത്തും ഇവർക്ക് കൈമാറി.ഇതോടെ ഫോൺ വിളിച്ചവരുടെ നിർദ്ദേശപ്രകാരം കർണാടക ബാങ്കിൽ നിന്ന് പണം വിവിധ ബാങ്കുകളിലേക്ക് മാറ്റി.ഐസിഐസിഐ,മസ്കോട്ട് മാനേജ്മെൻറ് സൊല്യൂഷൻസ്, യെസ് ബാങ്ക്,ഇൻഡസ് ഇൻഡ് ബാങ്ക് തുടങ്ങിയ ബാങ്കുകളിലേക്കാണ് ദമ്പതികൾപണം അയച്ചുകൊടുത്തത്. ഈ മാസം 8 നായിരുന്നു മുംബൈ സി.ബി.ഐയിൽ നിന്നാണെന്ന് പറഞ്ഞ് ആദ്യ വാട്സാപ്പ് കോൾ എത്തുന്നത്. 21 തീയ്യതി വരെ വിവിധ ദിവസങ്ങളിൽ തട്ടിപ്പ് സംഘം ബന്ധപെട്ടിരുന്നു. അധ്യാപകൻ തൻ്റെ അക്കൗണ്ടുകളിലെ മുഴുവൻ തുകയും അയച്ചു കൊടുത്ത് കഴിഞ്ഞപ്പോഴായിരുന്നു ഭാര്യയുടെ അക്കൗണ്ടുകളിലെ പണം കൂടി അയക്കാൻ ആവശ്യപ്പെട്ടത്. കൂടുതൽ പണം അയക്കാനാൻ സംഘം ആവശ്യപെട്ടു. ഇതോടെ വിഷ്ണു എബ്രാന്തിരി അടുത്ത ബന്ധുവിനെ വിവരം അറിയിച്ചു. ഇദ്ദേഹം പണം അയക്കരുതെന്ന് പറഞ്ഞതോടെ തുടർന്ന് പണം അയച്ചില്ല. നാഷണൽ സീക്രട്ട് ആണെന്നും തങ്ങളുടെ അനുവാദമില്ലാതെ വീട് വിട്ട് പുറത്ത് പോകരുതെന്നും സംഘം പറഞ്ഞിരുന്നു. പിന്നീടാണ് ദമ്പതികളുടെ അക്കൗണ്ട് വിവരങ്ങൾ ചോദിച്ച് മനസിലാക്കിയത്. കബളിപ്പിക്കപ്പെട്ടതായി മനസിലായതോടെ വിഷ്ണു എമ്പ്രാന്തിരി  പരാതി നൽകി.പൊലീസ് കേസെടുത്ത് അന്വേഷിച്ചു വരികയാണ്.

Reactions

Post a Comment

0 Comments