Ticker

6/recent/ticker-posts

ഭക്ഷണം തൊണ്ടയിൽ കുടുങ്ങിയ സഹപാഠിയുടെ ജീവൻ രക്ഷിച്ച മുഹമ്മദ് സഹൽ ഷഹസാദിന് ഐഷാൽ ആശുപത്രിയുടെ ആദരവ്

കാഞ്ഞങ്ങാട് :മുഹമ്മദ് സഹൽ ഷഹസാദിന് ആദരം നൽകി. ഒപ്പം ഐഷാൾ മെഡിസിറ്റി ഹോസ്പിറ്റലും, കാഞ്ഞങ്ങാട് ദുർഗ ഹയർ സെക്കന്ററി സ്കൂൾ എസ് പി സി കെഡറ്റസും ചേർന്ന് പ്രാഥമിക ജീവൻ രക്ഷാ പരീശിലനം സംഘടിപ്പിച്ചു. പ്രാഥമിക ജീവൻ രക്ഷാ പരിശീലനം നേടിയാണ് ദുർഗ ഹയർ സെക്കന്ററി സ്കൂൾ എസ് പി സി കെഡറ്റ് മുഹമ്മദ് സഹൽ ഷഹസാദ് സഹപാഠിയുടെ ജീവൻ രക്ഷിച്ചത്. ഐഷാൾ മെഡിസിറ്റിയുടെ അനുമോദനം കാഞ്ഞങ്ങാട് പൊലീസ് ഇൻസ്പെക്ടർ പി. അജിത്ത്കുമാർ ഉദ്ഘാടനം ചെയ്തു. ഉപഹാര സമർപ്പണവും നടത്തി. ആശുപത്രി ജനറൽ മാനേജിംങ് ഡയറക്ടർഡോ. മൊയ്തീൻ അധ്യക്ഷത വഹിച്ചു. ജനറൽ മാനേജർ മുഹമ്മദ് ഷമീർ സ്വാഗതം പറഞ്ഞു.ഡോ. ബഷീർ മാണ്ടിയൻ,ഡോ. നിസ്സാർ , മുജീബ് മെട്രോ,അസിസ്റ്റൻഡ് മാനേജർ അമൃത, അധ്യാപകരായ ശ്രീജിത്ത് , തുഷാര , സിവിൽ പൊലീസ് ഓഫീസർ പ്രദീപ് , ഹമീദ് ചേരക്കാടത്ത് , മുഹമ്മദലി ചിത്താരി, ദുർഗ ഹൈസ്കൂൾ പി ടി എ പ്രസിഡന്റ് ഇ.വി. ജയകൃഷ്ണൻ പ്രസംഗിച്ചു. അസിസ്റ്റൻഡ് മാനേജർ ജിനു ആലപ്പാട്ട് നന്ദി പറഞ്ഞു. പSo:മുഹമ്മദ് സഹൽ ഷഹസാദിന്കാഞ്ഞങ്ങാട് പൊലീസ് ഇൻസ്പെക്ടർ പി. അജിത്ത്കുമാർ ഉപഹാരം നൽകുന്നു.

Reactions

Post a Comment

0 Comments