ക്രൂരമായി മർദ്ദിച്ച് പരിക്കേൽപ്പിച്ചു. സാരമായി പരിക്കേറ്റ ബാലനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി 9 മണിയോടെയാണ് സംഭവം. ബേക്കൽ മൗവലിലാണ് അക്രമം. മേൽപ്പറമ്പ സ്വദേശി റമീസിനാണ് മർദ്ദനമേറ്റത്. മൗവലിൽ പുതുതായി ആരംഭിക്കുന്ന കാർ ആക്സസറീസ് സ്ഥാപനത്തിൽ നിർമ്മാണ സ്ഥലത്തേക്ക് സുഹൃത്തിനൊപ്പം എത്തിയതായിരുന്നു റമീസ്. സ്ഥാപനത്തിന് മുന്നിലെ റോഡിൽ വെച്ച് ഒരു സംഘം ആക്രമിക്കുന്നതിൻ്റെ സി.സി.ടി.വി ദൃശ്യം പുറത്ത് വന്നിട്ടുണ്ട്. കഴുത്തിനും പുറത്തും ഉൾപെടെ പരിക്കുണ്ട്. വിവര മറിഞ്ഞ് രാത്രി തന്നെ ബേക്കൽ പൊലീസ് സ്ഥലത്തെത്തി.
0 Comments