Ticker

6/recent/ticker-posts

കല്യോട്ട് യൂത്ത് കോൺഗ്രസ് പ്രകടനത്തിൽ സംഘർഷം പൊലീസ് ജലപീരങ്കി പ്രയോഗിച്ചു ജില്ലാ പ്രസിഡൻ്റിനടക്കം പരിക്ക്

കാഞ്ഞങ്ങാട് :കൃപേഷ് ശരത്ത് ലാൽ ഇരട്ടകൊലപാതക കേസിൽ ശിക്ഷിക്കപ്പട്ട പ്രതികൾക്ക് സർക്കാർ ഒത്താശയോടെ പൊലീസ് റിപ്പോർട്ട്‌ അവഗണിച്ച് പരോൾ അനുവദിച്ചതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ്  ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ കല്ല്യോട്ട് സംഘടിപ്പിച്ച പ്രതിഷേധ ജ്വാലയിൽ സംഘർഷം.യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് കെ.ആർ. കാർത്തികേയനും പ്രവർത്തകർക്കും പരിക്കേറ്റു. ജലപീരങ്കിയിൽ കണ്ണിനാണ് കാർത്തികേയന്  പരിക്കേറ്റത്.കാർത്തികേയനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  സംഘർഷത്തെ തുടർന്ന്പൊലീസ് ജലപീരങ്കി പ്രയോഗിക്കുകയായിരുന്നു. പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി.  രക്തസാക്ഷി സ്മൃതി മണ്ഡപത്തിൽ നിന്നും ഏച്ചിലടുക്കം വരെയായിരുന്നു പ്രകടന പരിപാടി നിശ്ചയിച്ചിരുന്നത്. എന്നാൽ സി.പി.എം ശക്തി കേന്ദ്രത്തിലേക്കുള്ള പ്രകടനത്തെ കല്ല്യോട്ട് ടൗണിനു പുറത്ത് പൊലീസ് ബാരിക്കേട് കെട്ടി തടയുകയായിരുന്നു. തുടർന്നാണ് പൊലീസും പ്രവർത്തകരും തമ്മിൽ വലിയ രീതിയിൽ ഉന്തും തള്ളും ഉണ്ടായത്. പ്രവർത്തകർ ബാരിക്കേഡ് മറിച്ചിടാൻ ശ്രമിച്ചപ്പോൾ പൊലീസ് ജലപീരങ്കി പ്രയോഗിക്കുകയായിരുന്നു. സംഘർഷമുണ്ടാകുമെന്നറിപോർട്ടിനെ തുടർന്ന് സ്ഥലത്ത് വൻ പൊലീസ് സംഘത്തെ വിന്യസിച്ചിരുന്നു. പ്രതിഷേധയോഗം യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന വൈസ് പ്രസിഡന്റ് റിജിൽ മാക്കുറ്റി ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് കെ. ആർ. കാർത്തികേയൻ അധ്യക്ഷതവഹിച്ചു. യുഡിഎഫ് ജില്ലാ കൺവീനർ എ . ഗോവിന്ദൻ നായർ, ഡിസിസി വൈസ് പ്രസിഡന്റ് ബി.പി. പ്രദീപ്കുമാർ, ധന്യ സുരേഷ്, പി. വി. സുരേഷ്, അഡ്വ.എം.കെ.ബാബുരാജ്,യൂത്ത് കോൺഗ്രസ് ഭാരവാഹികളായ ഉനൈസ് ബേഡകം, രാജേഷ് തമ്പാൻ വിനോദ് കള്ളാർ,രതീഷ് കാട്ടുമാടം, മാർട്ടിൻ ജോർജ്,ഗിരികൃഷ്ണൻ കൂടാല,റാഫി അടൂർ രജിത രാജൻ, മാർട്ടിൻ അബ്രഹാം,ശ്രീനാഥ്‌ ബദിയഡുക്ക, അക്ഷയ എസ് ബാലൻ, രോഹിത് ഏറുവാട്ട്, സുജിത് തച്ചങ്ങാട്, വസന്തൻ ബന്തടുക്ക,ഷിബിൻ ഉപ്പിലിക്കൈ, കെ എസ് യു ജില്ലാ പ്രസിഡന്റ് ജവാദ് പുത്തൂർ,മണ്ഡലം കോൺഗ്രസ് പ്രസിഡന്റ്മാരായ രാജൻ അരീക്കര, കെ , വി . ഗോപാലൻ, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജതീഷ് കായക്കുളം പ്രസംഗിച്ചു. 

Reactions

Post a Comment

0 Comments