Ticker

6/recent/ticker-posts

പയ്യന്നൂരിൽ ഗ്യാസ് ഏജൻസി ജീവനക്കാരനെ ആക്രമിച്ച് മൂന്നംഗ സംഘം രണ്ട് ലക്ഷം രൂപ തട്ടിയെടുത്തു

പയ്യന്നൂർ :പയ്യന്നൂരിൽ ഗ്യാസ് ഏജൻസി ജീവനക്കാരനെ ആക്രമിച്ച് മൂന്നംഗ സംഘം രണ്ട് ലക്ഷം രൂപ തട്ടിയെടുത്തു. തലക്കും കാലുകൾക്കും പരിക്കേറ്റ ജീവനക്കാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ അജ്ഞാതരായ മൂന്നംഗ കവർച്ചക്കാരെ കണ്ടെത്താൻ പയ്യന്നൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ബൈക്കിലെത്തിയ മൂന്നംഗ സംഘം ആക്രമിച്ച് പണം കവർന്നു.
പയ്യന്നൂർ റൂറൽ ബേങ്കിലെ മുൻ ജീവനക്കാരനും  ചെറുകുന്ന് അന്നപൂർണ്ണേശ്വര ഗ്യാസ് എൻജിസിലെ ജീവനക്കാരനുമായ പയ്യന്നൂർ ക്ഷേത്രത്തിന് സമീപം മഹാദേവ ഗ്രാമത്തിലെ
സി. കെ. രാമകൃഷ്ണനെ 59 ആക്രമിച്ചാണ് പണം തട്ടിയെടുത്തത്. രാത്രി 7.30 മണിയോടെ വീടിനടുത്ത് തടഞ്ഞു നിർത്തി
കൈവശമുണ്ടായിരുന്ന ഗ്യാസ് ഏജൻസിയിലെ
കലക്ഷൻ പണം 205400 രൂപ തട്ടിയെടുക്കുകയായിരുന്നു. തടയാൻ ശ്രമിച്ചപോൾ
 രാമകൃഷ്ണനെ തളളി താഴെയിട്ട് പ്രതികൾ രക്ഷപെടുകയായിരുന്നു. രാമകൃഷ്ണൻ
 പയ്യന്നൂർ സഹകരണാശുപത്രിയിൽ ചികിൽസയിലാണ്.
Reactions

Post a Comment

0 Comments