കാഞ്ഞങ്ങാട് :കന്നുകാലി ഫാമിൽ നിന്നും ഒന്നേകാൽ ലക്ഷം രൂപ വില വരുന്ന കറവ യന്ത്രങ്ങൾ മോഷണം പോയി. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പിലിക്കോട് കണ്ണംങ്കൈയിലെ പി. പ്രമോദിൻ്റെ ഉടമസ്ഥയിലുള്ള ഫാമിലെ ഷെഡിൽ സൂക്ഷിച്ച കറവയന്ത്രങ്ങളാണ് മോഷണം പോയത്. മണ്ണണ്ണ പമ്പും ഇലക്ട്രിക് മോട്ടോറും മോഷണം പോയിട്ടുണ്ട്. ചന്തേര പൊലീസ് കേസെടുത്തു.
0 Comments