കാഞ്ഞങ്ങാട് : ശ്വാസതടസത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച അതിഥി തൊഴിലാളി മരിച്ചു. ചെമ്മനാട് നെച്ചി പടപ്പ് താമസിക്കുന്ന വെസ്റ്റ് ബംഗാൾ പശ്ചിമ മദണിപൂർ രതിപൂരിലെ അരവിന്ദ മാജിയുടെ
മകൻ ബാപ്പൻ മാജി 37 ആണ് മരിച്ചത്. ഇന്ന് പുലർച്ചെ കാസർകോട് ആശുപത്രിയിലാണ് മരണം. മേൽപ്പറമ്പ പൊലീസ് ഇൻക്വസ്റ്റ് നടത്തി.
കാസർകോട്: വീട്ടിൽ തളർന്നു വീണ് ബോധമില്ലാത്ത നിലയിൽ കണ്ടെത്തിയ യുവാവ് മരിച്ചു. മുള്ളേരിയ ഇരിയണ്ണിയിലെ പത്മാവതിയുടെ മകൻ ഹരിഹരൻ 36 ആണ് മരിച്ചത്. കാസർകോട് ഗവ. ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ആദൂർ പൊലീസ് ഇൻക്വസ്റ്റ് നടത്തി.
0 Comments