Ticker

6/recent/ticker-posts

മാനിനെ വേട്ടയാടി പിടിച്ച കേസിൽ രണ്ട് പിക്കപ്പ് വാഹനങ്ങൾ പിടിയിൽ

കാഞ്ഞങ്ങാട് ;മാനിനെ വേട്ടയാടി പിടിച്ച കേസിൽ രണ്ട് പിക്കപ്പ് വാഹനങ്ങൾ വനപാലകർ പിടികൂടി.കൊന്നക്കാട് മഞ്ചുച്ചാലിൽ മലമാനിനെ വേട്ടയാടി ഇറച്ചിയാക്കിയ കേസിലെ പ്രധാന പ്രതികളായ മധു എന്ന് അറിയപ്പെടുന്ന രാജേഷ്, സന്തോഷ്‌, എന്നിവർ വേട്ടയാടി ഇറച്ചി ആകുന്നതിനു വേണ്ടി ഉപയോഗിച്ച രണ്ട് പിക്ക് അപ്പ് വാഹനം ആണ് പിടികൂടിയത്. മാസങ്ങളായി ഒളിപ്പിച്ചിരുയായിരുന്നു. വാഹനങ്ങൾ കണ്ടെക്കാൻ വനം വകുപ്പ്, ആർ.ടി.ഒ, കർണാടക പൊലീസ് എന്നിവരുടെ സഹായതോടെ നടത്തിയ അന്വേഷണത്തിലാണ് 
കണ്ടെത്തിയത്. കോടതിയിൽ ഹാജരാക്കും. കഴിഞ്ഞ മാർച്ചിൽ കാഞ്ഞങ്ങാട് ഫോറസ്റ്റ് ഓഫീസിൽ റജിസ്ട്രർ ചെയ്ത കേസിലാണ് വാഹനങ്ങൾ പിടികൂടിയത്.
Reactions

Post a Comment

0 Comments