കാഞ്ഞങ്ങാട് : 'എല്ലാവരും എന്നോട് ക്ഷമിക്കണം മാപ്പ് 'സുഹൃത്തുക്കൾക്ക് വാട്സാപ്പ് സന്ദേശം അയച്ചതിന് പിന്നാലെ ഓട്ടോ തൊഴിലാളി ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡൻ്റിനെ ട്രെയിൻ തട്ടി മരിച്ചനിലയിൽ കണ്ടെത്തി. പടന്നക്കാട് തോട്ടം ജംഗ്ഷനിലെ ഓട്ടോ ഡ്രൈവർ കൊട്രച്ചാലിലെ വി. വി. സുധാകരൻ 61 ആണ് മരിച്ചത്. ഇന്ന് രാത്രി 9 മണിയോടെ പടന്നക്കാട് മേൽപ്പാലത്തിന് സമീപമാണ് മൃതദേഹം കണ്ടത്. വാട്സാപ്പിൽ മെസേജ് ലഭിച്ച ഉടൻ സുഹൃത്തുക്കൾ നടത്തിയതിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. പൊലീസ് എത്തി മൃതദേഹം ജില്ലാശുപത്രിയിലേക്ക് മാറ്റി. പുതിയ കോട്ടയിലെ ഹോസ്ദുർഗ് സർവീസ് സഹകരണ ബാങ്കിൻ്റെ നിലവിലെ ഡയറക്ടറായിരുന്നു. ഭാര്യയും രണ്ട് മക്കൾ ഉണ്ട്.
0 Comments