കാഞ്ഞങ്ങാട് :യുവാവ് അബദ്ധത്തിൽ തോട്ടിൽ വീണ് മരിച്ചു. പാണത്തൂർ ചെമ്മർക്കുണ്ട് മാപ്പിളശേരിയിലെ അണ്ണയ്യരുടെ മകൻ പി. രാജേഷ് 28 ആണ് മരിച്ചത്. ചെമ്മക്കുണ്ടിലെ ബന്ധുവായ നാരായണൻ്റെ പറമ്പിനടുത്തുള്ള തോട്ടിൽ ഇന്ന് വൈകീട്ടാണ് മരിച്ച നിലയിൽ കണ്ടത്. രാജപുരം പൊലീസ് സ്ഥലത്തെത്തി. മൃതദേഹം ജില്ലാശുപത്രി മോർച്ചറിയിൽ.
മാതാവ്: ജയന്തി. സഹോദരൻ: രാജേന്ദ്രൻ.
0 Comments