Ticker

6/recent/ticker-posts

ആൾട്ടോ കാറിൽ കടത്തിയ പാക്കറ്റ് മദ്യവുമായി യുവാവ് അറസ്റ്റിൽ

കാസർകോട്:ആൾട്ടോ കാറിൽ കടത്തിയ പാക്കറ്റ് മദ്യവുമായി ഒരാളെ എക്സൈസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രി മഞ്ചേശ്വരം എക്സൈസ് ചെക്ക്പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയിൽ കെ.എൽ60 1708 നമ്പർ ആൾട്ടോ കാറിൽ കടത്തിയ 86.4 ലിറ്റർ 480 പാക്കറ്റ്കർണാടക മദ്യം വാഹന സഹിതം പിടികൂടുകയായിരുന്നു.  ബദിരഡ്ക സ്വദേശി ബി.പി സുരേഷ്. ആണ് പിടിയിലായത്. എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഷിജിൽ കുമാർ ആണ് അറസ്റ്റ് ചെയ്തത്.  എക്സൈസ് ഇൻസ്പെക്ടർ ജിനു ജയിംസ്, പ്രിവന്റീവ് ഓഫീസർ ജിജിൻഎം പ്രിവന്റീവ് ഓഫീസർ ബാബുരാജൻ പി.കെ, സിവിൽ എക്സൈസ് ഓഫീസർമാരായ സജിത്, സുനിൽകുമാർ എന്നിവരും എക്സൈസ് കെമു യൂണിറ്റ് അസി: ഇൻസ്പെക്ടർ സുരേഷ് ബാബു, പ്രിവന്റീവ് ഓഫീസർ ദിനേശൻ കുണ്ടത്തിൽ, സി ഇ ഒ വിഷ്ണു,പ്രിവൻ്റീവ് ഓഫിസർ ഡ്രൈവർ സുമോദ് എന്നിവരും ഉണ്ടായിരുന്നു.
Reactions

Post a Comment

0 Comments