Ticker

6/recent/ticker-posts

വീട് ഇടിഞ്ഞു പൊളിഞ്ഞു വീണു യുവതിക്ക് പരിക്ക്

കാഞ്ഞങ്ങാട് : ഓട് മേഞ്ഞവീട് ഇടിഞ്ഞു പൊളിഞ്ഞു വീണു. യുവതിക്ക് പരിക്കേറ്റു. 
മടിക്കൈ തീയ്യർ പാലത്തെ പ്രദീപൻ്റെ വീടാണ് തകർന്നു വീണത്. ഉച്ചക്കുണ്ടായ കാറ്റിൽ വീട് പൂർണമായും നിലം പൊത്തിയ നിലയിലാണ്. പ്രദീപൻ്റെ ഭാര്യ ജ്യോതിക്ക് തലക്ക് നിസാര പരിക്കേറ്റു. ജ്യോതി മാത്രമെ വീട്ടിലുണ്ടായിരുന്നുള്ളു. രണ്ട് മക്കൾ സ്കൂളിലും പ്രദീപൻ പുല്ലൂരിൽ പെയിൻ്റിംഗ് ജോലിക്കും പോയതായിരുന്നു. വീട്ടുസാധനങ്ങൾ ഉൾപെടെ തകർന്നു.
 വില്ലേജിലും പഞ്ചായത്ത് അധികൃതർക്കും വിവരം നൽകിയിട്ടുണ്ട്.
Reactions

Post a Comment

0 Comments