നീലേശ്വരം :കാണാതായ യുവതിയെയും ഇരട്ട കുട്ടികളെയും ഇനിയും കണ്ടെത്താനായില്ല. വിവരം ലഭിക്കുന്നവർ അറിയിക്കണമെന്ന് പൊലീസ് ആവശ്യപെട്ടു. ചായ്യോത്തെ ഷെമിന26യെയും അവരുടെ 3 വയസ് പ്രായമുള്ള 2 പെൺകുട്ടികളെയുമാണ് കാണാതായത്. കഴിഞ്ഞ 15ന് രാവിലെ 9 മുതലാണ് കാണാതായത്. നീലേശ്വരം പൊലീസ് മംഗലാപുരത്ത് ഉൾപെടെ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. യുവതിയുടെ മൊബൈൽ ഫോൺ സ്വിച്ച് ഓഫിലാണ്.
കണ്ട് കിട്ടുകയാണെങ്കിൽ നീലേശ്വരം പൊലീസ് സ്റ്റേഷനിലെ 9497980929,9446653676 എന്ന നമ്പറിൽ അറിയിക്കുവാൻ പൊലീസ് അറിയിച്ചു.
0 Comments