കാഞ്ഞങ്ങാട് :
രണ്ട് ഓട്ടോറിക്ഷകളിൽ കാർ ഇടിച്ചു. ഓട്ടോ യാത്രക്കാരായ മൂന്ന് സ്ത്രീകൾ ഉൾപെടെ നാല് പേർക്ക് പരിക്കേറ്റു. ഓട്ടോ ഡ്രൈവർക്ക് ഗുരുതരമായി പരിക്കേറ്റു. തൃക്കരിപ്പൂർ തങ്കയം പള്ളിക്ക് സമീപമാണ് അപകടം. കാലിക്കടവ് ഭാഗത്ത് നിന്നും പയ്യന്നൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ഓട്ടോറിക്ഷകളിൽ കാലിക്കടവ് ഭാഗത്തേക്ക് വന്ന കാർ ഇടിച്ചാണ് അപകടം. ഓട്ടോ ഡ്രൈവർ ഹസൈനാർ 40, യാത്രക്കാരായ ജാനകി 50, രഞ്ജിത 30, ദേവ പ്രിയ 10 എന്നിവർക്കാണ് പരിക്കേറ്റത്. ഓട്ടോ ഡ്രൈവർ രാമന്തളി കല്ലുറ്റം കടവിലെ കെ.വി. സന്തോഷ് കുമാറിൻ്റെ ഓട്ടോയിൽ സഞ്ചരിച്ച സ്ത്രീ യാത്രക്കാർക്കാണ് പരിക്കേറ്റത്. സന്തോഷ് കുമാറിൻ്റെ 46 പരാതിയിൽ കാർ ഡ്രൈവറുടെ പേരിൽ ചന്തേര പൊലീസ് കേസെടുത്തു.
0 Comments