കാഞ്ഞങ്ങാട്ട് പൂ കച്ചവടത്തിനെത്തി
ആവിക്കര ക്വാർട്ടേഴ്സിൽ താമസിക്കുകയായിരുന്ന കുടുംബത്തിലെ സുനിലെന്ന കുട്ടിയെ കൊലപെടുത്തി പണം കവർന്ന കേസിൽ അറസ്റ്റിലായ പ്രതിയെ അന്ന് പൊലീസ് അറസ്റ്റ് ചെയ്ത് കോടതി റിമാൻ്റ് ചെയ്തിരുന്നു. പ്രതി പിന്നീട് ജാമ്യത്തിലിറങ്ങി മുങ്ങി. ഇതേ തുടർന്ന് ഹോസ്ദുർഗ് കോടതി പ്രതിയെ പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ചു. കൊല നടന്ന ദിവസം കുട്ടിയുടെ മാതാപിതാക്കൾ പൂ വിൽപനക്ക് കാഞ്ഞങ്ങാട് ടൗണിലേക്ക് പോയതായിരുന്നു. സുഖമില്ലാതിരുന്ന സു ന്നിൽ ക്വാർട്ടേഴ്സിൽ തനിച്ചായിരുന്നു. തൊട്ടടുത്ത് താമസിച്ചിരുന്ന പ്രതി മുറിയിലെത്തി 8500 രൂപയോളം കവർന്ന ശേഷം കുട്ടിയെ കൊലപെടുത്തുകയായിരുന്നു. മുങ്ങിയ പ്രതിക്കായി നിരവധി തവണ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ സാധിച്ചിരുന്നില്ല. ഹോസ്ദുർഗ് പൊലീസ് കാഞ്ഞങ്ങാട്ടെ ത്തിച്ച പ്രതിയെ കോടതിയിൽ ഹാജരാക്കി.
0 Comments