കാഞ്ഞങ്ങാട് :കൊല്ലത്ത് നിന്നും ഒരുമിച്ച് കാണാതായ നാല് കുട്ടികളെ പള്ളിക്കര ബീച്ചിൽ ടൂറിസം പൊലീസ് കണ്ടെത്തി. കുട്ടികളെ ബേക്കൽ സ്റ്റേഷനിൽ എത്തിച്ചു. ഇരവിപുരം പൊലീസ് സ്റ്റേഷൻ പരിധിയിലെ മണക്കാട് കോളേജ് നഗറിലെ അൻസാഫ് 14, അനീഫ് 14, തൻഹ 15, സഹാദ് 14 എന്നിവരെയാണ് ഇന്ന് രാവിലെ പള്ളിക്കര റെഡ് മൂൺ ബീച്ചിൽ കണ്ടെത്തിയത്. ബേക്കൽ ടൂറിസം പൊലീസിലെ സീനിയർ സിവിൽ ഓഫീസർ എം.വി. വിനീഷ്, സിവിൽ ഓഫീസർ പ്രജിത്ത് കുമാറുമാണ് കുട്ടികളെ കണ്ടെത്തിയത്. ഇന്നലെ രാത്രി 8 മണി മുതലാണ് നാല് കുട്ടികളെയും കാണാതായത്. രക്ഷിതാക്കളുടെ പരാതിയിൽ ഇരവിപുരം പൊലീസ് കേസെടുത്തിരുന്നു. ഇന്ന് രാവിലെ പള്ളിക്കര ട്രെയിനിറങ്ങിയ നാല് പേരും ബീച്ചിലെത്തുകയായിരുന്നു. കൊല്ലത്ത് നിന്നും കുട്ടികളെ കാണാതായത് സംബന്ധിച്ച് വിവരമുണ്ടായതിനാൽ ഇവരെ കണ്ടയുടൻ ചോദ്യം ചെയ്ത് കാണാതായ കുട്ടികളെന്ന് സ്ഥിരീകരിക്കുകയായിരുന്നു. ഇരവിപുരം പൊലീസും ബന്ധുക്കളും കുട്ടികളെ കൂട്ടി കൊണ്ട് പോകാൻ ബേക്കലിലേക്ക് പുറപ്പെട്ടിട്ടുണ്ട്.
0 Comments