കാഞ്ഞങ്ങാട് : അടച്ചിട്ട വീടിൻ്റെ വാതിൽ പൂട്ട് പൊളിച്ച് മോഷണ ശ്രമം. അമ്പലത്തറ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. പുല്ലൂർ പൊള്ളക്കടയിലെ പി. സി. ബാലൻ്റെ 69 വീട്ടിലാണ് മോഷണ ശ്രമം. മോഷ്ടാക്കൾ വീട്ടിനകത്ത് കയറിയെങ്കിലും എന്തെങ്കിലും നഷ്ടപെട്ടതായി വിവരമില്ല. കഴിഞ്ഞ മാസം 25 ന് അടച്ചിട്ടതായിരുന്നു. വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് പൂട്ട് തകർത്ത നിലയിൽ കണ്ടത്. പൊലീസ് കേസെടുത്തു.
0 Comments