0.96 ഗ്രാം എം.ഡി.എം എ യും കാറും കസ്ററഡിയിലെടുത്തു.
തെക്കിൽ കുന്നരയിലെ ഹസൻ ഹസൻ ഫഹദ് 23, മാങ്ങാട് ചോയിച്ചിങ്കലിലെ എം എ . ദിൽഷാദ് 36 എന്നിവരാണ് അറസ്റ്റിലായത്. കളനാട് കാർ ആക്സസറീസ് ഷോപ്പിന് സമീപം നിർത്തിയിട്ട കാറിലാണ് മയക്ക് മരുന്ന് കണ്ടെത്തിയത്. ഇന്ന് വൈകീട്ടാണ് പ്രതികൾ പിടിയിലായത്. ഫഹദ് ആഴ്ചകളായി ജില്ലാ പൊലീസ് മേധാവിയുടെ ഡാൻസാഫിൻ്റെ നിരീക്ഷണത്തിലായിരുന്നു. ജില്ലാ പൊലീസ് മേധാവിയുടെയും ബേക്കൽ ഡി.വൈ.എസ്.പിയുടെ സ്ക്വാഡ് അംഗങ്ങളും മേൽപ്പറമ്പ പൊലീസും ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
0 Comments