Ticker

6/recent/ticker-posts

കല്യോട്ട് പൊലീസ് വലയത്തിൽ യൂത്ത് കോൺഗ്രസ് പ്രകടനം വൈകീട്ട് അനുമതി നിഷേധിച്ച് പൊലീസ്

കാഞ്ഞങ്ങാട് : പെരിയ കല്യോട്ട് പൊലീസ് വലയത്തിൽ. യൂത്ത് കോൺഗ്രസ് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രകടനം ഇന്ന് വൈകീട്ട് നടക്കും. പ്രകടനത്തിന് പൊലീസ്
അനുമതി നിഷേധിച്ചിട്ടുണ്ട്. കല്യോട്ട് ഇരട്ട കൊലക്കേസ് പ്രതികൾക്ക് സർക്കാർ പരോൾ നൽകിയതിൽ പ്രതിഷേധിച്ചാണ് യൂത്ത് കോൺഗ്രസ് പ്രതിഷേധ ജ്വാല സംഘടിപ്പിക്കുന്നത്. പ്രകടനം നടത്തുമെന്നറിഞ്ഞ പൊലീസ് സംഘർഷ സാധ്യത കണക്കിലെടുത്ത് പ്രകടനം നടത്തരുതെന്ന് കാണിച്ച് യൂത്ത് കോൺഗ്രസ് നേതാക്കൾക്ക് നോട്ടീസ് നൽകി. എന്നാൽ പൊലീസ് വിലക്ക് ലംഘിച്ച് പരിപാടി നടത്താനാണ് യൂത്ത് കോൺഗ്രസ് തീരുമാനം. കല്യോട്ട് സ്മൃതി മണ്ഡപം മുതൽ ഏച്ചിലടുക്കം വരെ പ്രകടനം നടത്താനാണ് തീരുമാനം. സി. പി .എം ശക്തി കേന്ദ്രമായ ഏച്ചിലടുക്കത്തേക്ക് പ്രകടനം കടന്നാൽ സംഘർഷമുണ്ടാകുമോ എന്നാണ് പൊലീസ് ആശങ്ക. ഏച്ചിലടുക്കത്തേക്ക് പ്രകടനം കടക്കാതെ പൊലീസ് വഴിയിൽ പ്രകടനം തടയാൻ സാധ്യതയുണ്ട്. ഇതിനായി ബാരിക്കേഡുകൾ എത്തിച്ചിട്ടുണ്ട്. ജലപീരങ്കി സ്ഥലത്ത് കൊണ്ട് വരാനും സാധ്യതമുണ്ട്. ബേക്കൽ ഡി.വൈ.എസ്.പി വി . വി . മനോജ്, സബ് ഡിവിഷനിലെ മുഴുവൻ ഇൻസ്പെക്ടർമാർ, എസ് ഐ മാരെയും വിവിധ സ്ഥലങ്ങളിൽ നിന്നും കൂടുതൽ പൊലീസിനെയും കെ എ . പി യെയും സ്ഥലത്ത് വിന്യസിച്ചു. പെരിയയിലടക്കം ഇന്നലെ രാത്രി മുതൽ പൊലീസ് നിരീക്ഷണമുണ്ട്. മുൻ യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻ്റ് റിജിൽ മാക്കുറ്റി പരിപാടിയിൽ സംബന്ധിക്കുന്നുണ്ട്.
Reactions

Post a Comment

0 Comments