Ticker

6/recent/ticker-posts

കന്യാസ്ത്രീകൾക്ക് ജാമ്യം

കൊച്ചി: ഛത്തീസ്ഗഡിൽ എട്ട് ദിവസമായി ജയിൽ വാസത്തിലായിരുന്ന മലയാളി കന്യാസ്ത്രീകൾക്ക് ജാമ്യം. ഇന്ന് ഉച്ചയോടെയാണ് കോടതി ജാമ്യം അനുവദിച്ചത്. അറസ്റ്റിൽ ചെയ്തതിനെതിരെ ക്രൈസ്‌തവസഭകളുംസംഘടനകളും പ്രത്യക്ഷ സമരം ആരംഭിച്ചിരുന്നു. സിസ്റ്റർപ്രീതിക്കും വന്ദനക്കുമാണ് ജാമ്യം ലഭിച്ചത്. ബന്ധുക്കളും കേരളത്തിൽ നിന്നുള്ള ജനപ്രതിനിധികളും ഛത്തീസ്ഗഡിലെത്തിയിരുന്നു. എൻ.ഐ എ കോടതിയാണ് ജാമ്യം നൽകിയത്.ബിലാസ്പുരിലെ എൻ.ഐ.എ കോടതിയാണ് ജാമ്യമനുവദിച്ചത്.  50,000 രൂപയുടെ ബോണ്ട്, രണ്ട് ആൾജാമ്യം, പാസ്പോർട്ട് സറണ്ടർ ചെയ്യണം എന്നീ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്.

Reactions

Post a Comment

0 Comments