Ticker

6/recent/ticker-posts

രാത്രി ഒന്നര മണിക്ക് യുവതിയെ വീട്ടിൽ കയറി പീഡിപ്പിക്കാൻ ശ്രമം യുവാവ് അറസ്റ്റിൽ

കാഞ്ഞങ്ങാട് :രാത്രി ഒന്നര മണിക്ക് യുവതിയെ വീട്ടിൽ കയറി പീഡിപ്പിക്കാൻ ശ്രമം. യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതിയെ ഹോസ്ദുർഗ് ജുഡിഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് (ഒന്ന്) കോടതി റിമാൻ്റ് ചെയ്തു. ചിറ്റാരിക്കാൽ ബഡൂരിലെ ലിനീഷ് 41 ആണ് അറസ്റ്റിലായത്. ചിറ്റാരിക്കാൽ പൊലീസ് ഇൻസ്പെക്ടർ രഞ്ജിത്ത് രവീന്ദ്രനാണ് അറസ്റ്റ് ചെയ്തത്. 45 കാരിയായ ഭർതൃമതിയെയാണ് പീഡിപ്പിക്കാൻ ശ്രമിച്ചത്. ചാരി വച്ചിരുന്ന വാതിൽ തള്ളി തുറന്ന് പ്രതി വീട്ടിനകത്ത് കയറുകയായിരുന്നു. ഉറങ്ങി കിടന്ന യുവതിയെ കയറി പിടിച്ചതായാണ് പരാതി. ഭർത്താവ് സുഖമില്ലാതെ കിടക്കുകയായിരുന്നു.
Reactions

Post a Comment

0 Comments