കാഞ്ഞങ്ങാട് : കണ്ടക്ടറെ പൊലീസ് കസ്റ്റഡിയിലെടുത്തതായി ആരോപിച്ച്
കാഞ്ഞങ്ങാട് -പാണത്തൂർ - വെള്ളരിക്കുണ്ട്, തായന്നൂർ റൂട്ടിൽ ഉൾപ്പെടെ മലയോര റൂട്ടിൽ നടത്തിയ സ്വകാര്യ ബസ് സമരം പിൻവലിച്ചു.
വൈകീട്ട് 5 മണിയോട് കൂടിയായിരുന്നു സമരം പിൻവലിച്ചത്. രാജപുരം പൊലീസ് സ്റ്റേഷനിൽ ബസ് ഉടമകളും തൊഴിലാളി നേതാക്കളും പൊലീസുമായി നടന്ന ചർച്ചക്കൊടുവിലാണ് സമരം പിൻവലിച്ചത്.
ഇന്ന് രാവിലെ 11 മുതലാണ് സമരം ആരംഭിച്ചത്. ബളാന്തോടിൽ ബസ് തടഞ്ഞ് ഭീഷണിപെടുത്തിയെന്ന പരാതിയിൽ പറഞ്ഞവരും സ്റ്റേഷനിൽ എത്തി. കസ്റ്റഡിയിൽ എടുത്ത
കണ്ടക്ടർ കോളിച്ചാലിലെ സുനിൽ എന്ന സുകുവിനെ വിട്ടയച്ചു.
കാഞ്ഞങ്ങാട് നിന്നും മലയോര റൂട്ടിലേക്കും തിരിച്ച് കാഞ്ഞങ്ങാട്ടേക്കും സർവീസ് നടത്തുന്ന 40 ഓളം ബസുകളാണ് പണിമുടക്കിയിരുന്നത്. സ്വകാര്യ ബസുകളിലെ തൊഴിലാളികൾ പണിമുടക്കിയതോടെയായിരുന്നു സർവീസ് നിലച്ചത്. കഴിഞ്ഞ ദിവസം കോളിച്ചാലിൽ ഒരു വിദ്യാർത്ഥിനിയെ റഷാദ് ബസിൽ കയറ്റിയില്ലെന്നാരോപിച്ച് തർക്കമുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട പ്രശ്നമാണ് പണിമുടക്കിൽ കലാശിച്ചത്. വൈകീട്ടോടെ ബസ് സർവീസ് പുനരാരംഭിച്ചു.
0 Comments