Ticker

6/recent/ticker-posts

കാണാതായ യുവാവിനെ തെലുങ്കാനയിൽ കണ്ടെത്തി പൊലീസ്

കാഞ്ഞങ്ങാട് : രണ്ട് ദിവസം മുൻപ്
കാണാതായ യുവാവിനെ തെലുങ്കാനയിൽ 
കണ്ടെത്തി പൊലീസ്.
 പനയാൽ കളിങ്ങോത്തെ വി.ടി. ദാമോദരൻ്റെ മകൻ അതുൽ റാമിനെ 19 യാണ് കണ്ടെത്തിയത്. കഴിഞ്ഞ ദിവസം രാവിലെ 8.30 ന് വീട്ടിൽ നിന്നും പോയ ശേഷം കാണാതാവുകയായിരുന്നു. പിതാവിൻ്റെ പരാതിയിൽ ബേക്കൽ പൊലീസ്  കേസെടുത്തിരുന്നു. ഇതിനിടയിലാണ് യുവാവിനെ കുറിച്ച് വിവരം ലഭിച്ചത്. എന്നാൽ യുവാവിൻ്റെ കൈ വശം ഫോണില്ലാത്തത് യുവാവിനെ കണ്ടെത്താൻ ബുദ്ധിമുട്ടുണ്ടാക്കി. പെതപ്പള്ളി ജില്ലയിൽ നടത്തിയ
 അന്വേഷണത്തിൽ
രാമാകുണ്ഡം റെയിൽവെ സ്റ്റേഷൻ പരിസരത്ത് വെച്ച് കണ്ടെത്തുകയായിരുന്നു. ഡി.വൈ.എസ്.പി വി . വി . മനോജിൻ്റെ നിർദ്ദേശപ്രകാരം ബേക്കൽ ഇൻസ്പെക്ടർ എം.വി. ശ്രീദാസിൻ്റെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിൽ എ.എസ്.ഐ വി . കെ . രഞ്ജിത്ത് ആണ് തെലുങ്കാനയിൽ യുവാവിനെ കണ്ടെത്തി നാട്ടിലെത്തിച്ചത്. ഹോസ്ദുർഗ് കോടതിയിൽ ഹാജരാക്കി.
Reactions

Post a Comment

0 Comments