കാസർകോട്: മംഗലാപുരത്ത് നിന്നും കാസര്‍കോട് ഭാഗത്തേക്ക് വരികയായിരുന്ന കർണാടക കെഎസ്ആര്‍ടിസി ബസില്‍ നിന്നും രേഖകളിലാതെ കടത്തുകയായിരുന്ന 55 പവനോളം(438.77 ഗ്രാം) സ്വർണാഭരണങ്ങളും 4 ലക്ഷം രൂപ കുഴൽ പണവും പിടികൂടി. കോഴിക്കോട് കക്കോടി മേലേടത്ത് വീട്ടിൽ മുഹമ്മദ് ഫാസിലിൽ നിന്നും ആണ് എക്‌സൈസ് സർക്കിൾ ഇന്‍സ്‌പെക്ടര്‍
കെ. കെ. ഷിജിൽ കുമാറും പാർട്ടിയും പിടികൂടിയത്. മഞ്ചേശ്വരം എക്‌സൈസ് ചെക്ക്‌പോസ്റ്റില്‍ നിന്നുമാണ് പിടികൂടിയത്.
0 Comments