Ticker

6/recent/ticker-posts

ദേശീയ പാത നിർമ്മാണ സ്ഥലത്ത് നിന്നും അഞ്ച് ലക്ഷം രൂപയുടെ സാധനങ്ങൾ മോഷ്ടിച്ചു മൂന്ന് പേർക്കെതിരെ കേസ്

കാഞ്ഞങ്ങാട് :ദേശീയ പാത നിർമ്മാണ സ്ഥലത്ത് നിന്നും അഞ്ച് ലക്ഷം രൂപയുടെ സാധനങ്ങൾ മോഷ്ടിച്ച് വാഹനത്തിൽ കടത്തി കൊണ്ട് പോയെന്ന പരാതിയിൽ
 മൂന്ന് പേർക്കെതിരെ പൊലീസ് കേസെടുത്തു. പൊയിനാച്ചി പെട്രോൾ പമ്പിനടുത്തും സമീപഭാഗങ്ങളിലും സൂക്ഷിച്ചിരുന്ന 474720 രൂപ 46 ഓളം ഇരുമ്പ് കൈവരികളാണ് മോഷണം പോയത്. കരാർ കമ്പനിയുടെ മാനേജർ കെ. കെ. അനിലൻ്റെ പരാതിയിൽ പെരിയയിലെ എം.മൻസൂർ 31, കുണിയ സ്വദേശികളായ മുഹമ്മദ് റിഷാദ് 26, കെ.എച്ച്. അലി അക്സർ 26 എന്നിവർക്കെതിരെ മേൽപ്പറമ്പ പൊലീസ് കേസെടുത്തു.
Reactions

Post a Comment

0 Comments