Ticker

6/recent/ticker-posts

പിന്നോട്ടെടുത്ത ടെമ്പോ ട്രാവലർ സ്കൂട്ടറിലിടിച്ച് യുവാവ് മരിച്ചു

കാഞ്ഞങ്ങാട് : പിന്നോട്ടെടുത്ത ടെമ്പോ
 ട്രാവലർ സ്കൂട്ടറിലിടിച്ച്
 യുവാവ് മരിച്ചു. ഇന്ന്
വൈകീട്ടുണ്ടായ അപകടത്തിലാണ് യുവാവ് മരിച്ചത്.
ചിറ്റാരിക്കാൽ കാരമല കുളിനീർ കണ്ടത്തിൽ ജോയ്സിൻ്റെ മകൻ
ആൽബർട്ട് ജോയ്സ് 20 ആണ് മരിച്ചത്. ചിറ്റാരിക്കാൽ നയാര പെട്രോൾ പമ്പിന് സമീപം  വൈകീട്ട് 5 മണിക്കാണ് അപകടം. ചെറുപുഴ ഭാഗത്തേക്ക് പോവുകയായിരുന്ന സ്കൂട്ടറിൽ മുന്നിൽ പോവുകയായിരുന്ന ട്രാവലർ പിന്നോട്ടെടുത്ത് വലത്തോട്ട് തിരിക്കവെ സ്കൂട്ടറിലിടിക്കുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ടെമ്പോ ഡ്രൈവർക്കെതിരെ ചിറ്റാരിക്കാൽ പൊലീസ് കേസെടുത്തു.
Reactions

Post a Comment

0 Comments