Ticker

6/recent/ticker-posts

പത്ത് സ്ത്രീകളുടെ മാല പിടിച്ചു പറിച്ച കേസുകളിലെ പ്രതി അറസ്റ്റിൽ, തുണയായത് യുവാവ് ധരിച്ച ചെരിപ്പ്

കാഞ്ഞങ്ങാട് :പത്ത് സ്ത്രീകളുടെ മാല പിടിച്ചു പറിച്ച കേസുകളിലെ കുപ്രസിദ്ധ പിടിച്ചു പറി പ്രതിബേക്കലിൽ അറസ്റ്റിൽ. പ്രതിയെ പിടികൂടാൻ പൊലീസിന്  തുണയായത് യുവാവ് ധരിച്ച ചെരിപ്പ്. കീഴൂരിലെ മുഹമ്മദ് ഷംനാസ് 35 ആണ് പിടിയിലായത്.
തലശ്ശേരി , നാദാപുരം,
ന്യൂ മാഹി പൊലീസിലും
 സ്കൂട്ടറിൽ സഞ്ചരിച്ചു വഴിയാത്രക്കാരുടെ മാല പിടിച്ചു പറിച്ച കേസുകളുണ്ട്.
  ബേക്കൽ പൊലീസ് പിടികൂടിയ പ്രതിയെ ന്യൂ മാഹി പൊലീസിന് കൈമാറി.
    ബേക്കൽ, മേല്പറമ്പ, കാസർകോട്,പരിയാരം പൊലീസ് സ്റ്റേഷനുകളിൽ പത്തോളം പിടിച്ചു പറി കേസുകളുണ്ട്.
വയനാട് ജില്ലയിൽ മയക്ക് മരുന്ന് കേസുകളിലും ഉൾപ്പെട്ടിട്ടുണ്ട്. മാഹി പൊലീസ് വിവരം നൽകിയതനുസരിച്ചാണ് പ്രതിയെ പിടിച്ചത്. സി. സി. ടി. വി ക്യാമറ പരിശോധിച്ചതിൽ പ്രതിധരിച്ച ചെരിപ്പ് പൊലീസ് തിരിച്ചറിയുകയായിരുന്നു. പ്രതിസഞ്ചരിച്ച സ്കൂട്ടിയുടെ മുൻ വശം ബോണറ്റിലുണ്ടായ ചെറിയ ചതിവും മാഹിയിൽ പിടിച്ചു പറി നടത്തിയത് ഇതേ
പ്രതിയാണെന്ന് തിരിച്ചറിയാൻ സഹായമായി.  ബേക്കൽ ഡി.വൈ. എസ്. പി വി . വി . മനോജിന്റെ നിർദ്ദേശ പ്രകാരം ബേക്കൽ ഇൻസ്പെക്ടർ എം.വി. ശ്രീദാസ് ,എസ്.ഐ സവ്യസച്ചി, പൊലീസുകാരായ ഷാജൻ ചീമേനി, ബിനീഷ് ചായ്യോത്ത് എന്നിവർ ചേർന്നാണ് പ്രതിയെ പിടിച്ചത്.
Reactions

Post a Comment

0 Comments