തകർത്ത കാർ തെങ്ങിൻ തോപ്പിലേക്ക് പാഞ്ഞ് കയറി. കാറിലുണ്ടായിരുന്ന യാത്രക്കാർ രക്ഷപ്പെട്ടു. ഇന്ന് രാവിലെ 7 മണിയോടെ ഓരി സ്കൂളിനടുത്താണ് അപകടം. പടന്ന സ്വദേശികളാണ് കാറിലുണ്ടായിരുന്നത്. എയർബാഗ് പ്രവർത്തിച്ചതിനാൽ യാത്രക്കാരായ മൂന്ന് പേർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. നിയന്ത്രണം വിട്ട കാർ വൈദ്യുതി പോസ്റ്റിലിടിച്ച ശേഷം തെങ്ങിൻ തോപ്പിലേക്ക് ഇടിച്ചു കയറി കുഴിയിൽ താണ് നിൽക്കുകയായിരുന്നു. പൊട്ടിയ വൈദ്യുതി പോസ്റ്റ് റോഡിന് കുറുകെ വീണു. ഈ സമയം മറ്റ് വാഹനങ്ങളും ആളുകളുമില്ലാത്തത് ഭാഗ്യമായി.
0 Comments