വീടിന്റെ അടുക്കള വാതിൽ തകർത്ത് കവർച്ചക്ക് ശ്രമിച്ച ശേഷം രക്ഷപെടാൻ ശ്രമിച്ച കുപ്രസിദ്ധ കവർച്ചക്കാരൻ കയ്യോടെ അറസ്റ്റിൽ. ചായ്യോം നരിമാളത്തെ കരാറുകാരൻ പെരിങ്ങലോത്ത് പി. സുരേഷിൻ്റെ 46 വീട്ടിലാണ് കവർച്ചാ ശ്രമമുണ്ടായത്. വീടിൻ്റെ അടുക്കള വാതിൽ കുത്തി പൊളിച്ച നിലയിലാണ്. സംഭവവുമായി ബന്ധപെട്ട് മൂവാറ്റുപുഴ സ്വദേശി നൗഫലിനെ അറസ്റ്റ് ചെയ്തു. വീട്ടുകാർ ശബ്ദം കേട്ട് ഉണർന്നപോൾ പ്രതി ഓടി രക്ഷപെട്ടു. വിവരം അറിഞ്ഞ ഉടൻ നീലേശ്വരം എസ്.ഐ കെ.വി. രതീഷൻ്റെ നേതൃത്വത്തിൽ വ്യാപക തിരച്ചിൽ നടത്തി രക്ഷപെടുകയായിരുന്ന പ്രതിയെ പുലർച്ചെ തന്നെ പിടികൂടുകയായിരുന്നു. നിരവധി കവർച്ചാ കേസിലെ പ്രതിയാണ് പിടിയിലായത്.
0 Comments