കാഞ്ഞങ്ങാട് :വീട്ടുകാർ തീർത്ഥാടനത്തിന് പോയി തിരിച്ചെത്തിയപ്പോൾ കണ്ടത് വീട്ടിനകത്ത് കള്ളന്മാർ. വീട്ടുകാരെ കണ്ട മോഷ്ടാക്കൾ സ്വർണവും പണവും ദിർഹവുമായി അടുക്കള വാതിലിലൂ
ടെ ഇറങ്ങി ഓടി. ഇന്ന് പുലർച്ചെ 2 ന് പള്ളിക്കരയിലാണ് സംഭവം. കുറച്ചിക്കാട് ബേക്കൽ കടവത്തെ അബ്ദുൾ റഹ്മാൻ പാലത്തിൻ മീത്തെ 67 യുടെ വീട്ടിലാണ് കവർച്ച നടന്നത്. ഇരു നില വീടിൻ്റെ താഴത്തെ മുറികളിൽ സാധനങ്ങൾ വാരി വലിച്ചിട്ട് തിരഞ്ഞ നിലയിലാണ്. സെൽഫ് കുത്തി തുറന്ന് രണ്ട് ഗ്രാം സ്വർണകമ്മൽ 15000 രൂപ 500 ദിർഹവും മോഷ്ടാക്കൾ കൊണ്ട് പോയി. മുകൾ നിലയിൽ മോഷ്ടാക്കൾ കയറും മുൻപ് വീട്ടുകാരെത്തിയതിനാൽ കൂടുതൽ നഷ്ടം ഒഴിവായി. പിറക് വശത്തെ ഗ്രില്ലും വാതിലും പൊളിച്ചാണ് കവർച്ചക്കാർ അകത്ത് കയറിയത്. ഇന്നലെ രാവിലെ 7ന് കോഴിക്കോട്ടേക്ക് തീർത്ഥാടനത്തിന് പോയതാണ് കുടുംബം. ഇതറിവുള്ളവരാണ് കവർച്ചക്ക് പിന്നിലെന്ന് പൊലീസ് ഉറപ്പാക്കി. റോഡിൽ നിന്നും കാർ വീട്ടുമുറ്റത്തേക്ക് തിരിക്കുന്ന സമയം വീട്ടിനുള്ളിൽ വെളിച്ചം കണ്ടിരുന്നു. വീട്ടിനുള്ളിൽ കള്ളന്മാരെന്ന് തിരിച്ചറിഞ്ഞ കുടുംബം അപ്പോൾ തന്നെ ബേക്കൽ പൊലീസിനെ വിളിച്ചു. എന്നാൽ കാറിൻ്റെ വെളിച്ചം കണ്ട ഉടൻ കള്ളന്മാർ അടുക്കള വാതിലിലൂടെ ഓടി രക്ഷപെട്ടിരുന്നു.
എസ്. ഐ മനോജ് കുമാർ കൊട്രച്ചാലിൻ്റെ നേതൃത്വത്തിൽ പൊലീസ് പരിസര പ്രദേശങ്ങളിലും റെയിൽവെ സ്റ്റേഷനിലും തിരച്ചിൽ നടത്തിയെങ്കിലും മോഷ്ടാക്കളെ കണ്ടെത്താനായില്ല.
0 Comments