Ticker

6/recent/ticker-posts

ഭക്ഷണം തൊണ്ടയിൽ കുടുങ്ങിയ കൂട്ടുകാരനെ രക്ഷിച്ച് മുഹമ്മദ് സഹൽ

കാഞ്ഞങ്ങാട് :ഭക്ഷണം തൊണ്ടയിൽ
 കുടുങ്ങിയ കൂട്ടുകാരനെ 
രക്ഷിച്ച മുഹമ്മദ് സഹൽ ഷഹസാദിന് അഭിനന്ദനം.ബ ല്ലാകടപ്പുറത്തെ ആർ.സി. ബഷീറിന്‍റെയും ആരിഫയുടെയും മകനാണ് സഹൽ. ഉച്ചക്ക് കടയിൽ നിന്നും ഭക്ഷണം കഴിക്കവെ തൊണ്ടയിൽ ഭക്ഷണം കുടുങ്ങിയ സഹപാഠി മുഹമ്മദ് അജാസ് ഫാദിക്കാണ് സഹൽ രക്ഷകനായത്. ദുർഗ ഹയർ സെക്കൻഡറി സ്കൂൾ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയാണ് സഹൽ. സ്കൂളിലെ സ്റ്റുഡൻ്റ് കേഡറ്റാണ് സഹൽ. കഴിഞ്ഞ ദിവസം സ്കൂളിൽ വെച്ച് ദുരന്ത പ്രതികരണ സേനയുടെ ഉദ്യോഗസ്ഥർ ക്ലാസെടുത്തിരുന്നു. ഇതിൽ കേട്ടപ്രഥമ ശുശ്രൂഷയാണ് സഹൽ പ്രയോഗിച്ചത്. സഹപാഠിയുടെ നെഞ്ചിലും പൊക്കിളിലും അമർത്തിയതോടെ ഭക്ഷണം ഛർദ്ദിക്കുകയും ശ്വാസം നേരെയാവുകയായിരുന്നു.
Reactions

Post a Comment

0 Comments