പൈക്ക ജുമാ മസ്ജിദിലെ ഉസ്താദ് കർണാടക മാഞ്ചി സ്വദേശി ഉസ്മാൻ റാസിഖിൻ്റെ 32 കാറാണ് കഴിഞ്ഞ ദിവസം പുലർച്ചെ 2.30 മണിയോടെയാണ് തീ വെച്ച് നശിപ്പിച്ചതായി കണ്ടെത്തിയത്. പൈക്ക ജുമാ മസ്ജിദിന് കീഴിലുള്ള മദ്രസക്ക് മുന്നിൽ നിർത്തിയിട്ടിരിന്ന സ്ഥലത്താണ് കത്തിച്ചത്. മുൻപ് ഉസ്താദായി ജോലി ചെയ്തിരുന്ന അബൂബക്കറിനെ സംശയിക്കുന്നതായി പരാതി നൽകിയതിൻ്റെ അടിസ്ഥാനത്തിൽ അബൂബക്കറിനെ പ്രതി ചേർത്ത് ബദിയഡുക്ക പൊലീസ് കേസെടുത്തിരുന്നു. പ്രതിയെ നേരത്തെ പള്ളികമ്മിറ്റി ജോലിയിൽ നിന്നും പിരിച്ച് വിട്ടിരുന്നു. പിരിച്ചു വിട്ട വിരോധത്തിലായിരുന്നു കാറിന് തീവെച്ചത്.
0 Comments