Ticker

6/recent/ticker-posts

ബന്തടുക്കയിൽ നിന്നും പിടികൂടിയ പത്ത് കിലോ ഭാരമുള്ള രാജവെമ്പാലയെ വനത്തിൽ ഉപേക്ഷിച്ചു

കാഞ്ഞങ്ങാട് :ബന്തടുക്കയിൽ നിന്നും വനപാലകർപിടികൂടിയ പത്ത് കിലോ ഭാരമുള്ള രാജവെമ്പാലയെ കർണാടക വനത്തിലെത്തിച്ച് ഉപേക്ഷിച്ചു.
 മലാംകുണ്ടിൽ നിന്നും കഴിഞ്ഞ ദിവസമാണ്
 10 കിലോയോളം ഭാരവും 18 അടിയോളം നീളവുമുള്ള രാജവെമ്പാലയെ പിടികൂടിത്.  ബന്തടുക്ക പുടംക്കല്ല് ഭാഗ ത്തെ ജോർജ് ഫിലിപ്പിന്റെ കൃഷി സ്‌ഥലത്താണ്  രാവിലെ 10 മണിയോടെ രാജവെമ്പാലയെ കണ്ടത്.  നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്നു വനംവകുപ്പ് ഉദ്യോഗസ്‌ഥർ സ്‌ഥലത്തെത്തി. ബീറ്റ് ഫോറസ്റ്റ‌് ഓഫിസർ ആർ. കെ. രാഹുൽ, സർപ്പ റെസ്ക്യൂവർ മണി പാണ്ടിക്കണ്ടം, സെക്‌ഷൻ ബീറ്റ് ഫോറസ്‌റ്റ് ഓഫിസർ ബി. വിനീത്, വാച്ചർ സുധീഷ് എന്നിവരുടെ നേതൃത്വത്തിൽ രാജവെമ്പാലയെ പിടികൂടി കുട്ടിലാക്കി. നിരീക്ഷണത്തിനു ശേഷം  ഉൾക്കാട്ടിൽ തുറന്ന് വിടുകയായിരുന്നു. സമീപത്തെ വനത്തിൽ നിന്നുമെത്തിയതാണെന്ന് കരുതുന്നു.
Reactions

Post a Comment

0 Comments